ന്യൂഡല്‍ഹി: ജെയ്‌ഷെ ഭീകരന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് യു.എന്‍ രക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയത്തെ ചൈനയുടെ നടപടി കേന്ദ്രസര്‍ക്കാരിനെതിരായ ആയുധമാക്കി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കടന്നാക്രമിക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ അവസരം ഉപയോഗിക്കുന്നത്.
മോഡിയെ 'ദുര്‍ബലന്‍' എന്ന് വിളിച്ച രാഹുല്‍, മോഡിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിന്നിനെ ഭയമാണെന്നും ട്വീറ്റ് ചെയ്തു. മോഡിയുടെ വിദേശനയം 'നയതന്ത്ര ദുരന്തമാണെന്ന്' കോണ്‍ഗ്രസും കൂട്ടിച്ചേര്‍ത്തു.
'ദുര്‍ബലനായ മോഡിക്ക് ഷി ജിങിനെ പേടിയാണ്. ചൈന ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ മോഡിയുടെ വായില്‍ നിന്നും ഒരു വാക്ക്‌പോലും പുറത്തുവരില്ല.
'നോമോ'യുടെ ചൈന നയന്ത്രം ഇങ്ങനെയാണ്:
1.ഗുജറാത്തില്‍ ഷിയുമൊത്ത് ഊഞ്ഞാലാടുക
2. ഡല്‍ഹിയില്‍ കെട്ടിപ്പിടുത്തം
3. ചൈനയില്‍ ഷിയ്ക്കു മുന്നില്‍ കുനിയുക- രാഹുല്‍ പരിഹസിക്കുന്നു.
Weak Modi is scared of Xi. Not a word comes out of his mouth when China acts against India. NoMo’s China Diplomacy: 1. Swing with Xi in Gujarat 2. Hug Xi in Delhi 3. Bow to Xi in China https://t.co/7QBjY4e0z3— Rahul Gandhi (@RahulGandhi) March 14, 2019
from mangalam.com https://ift.tt/2TQ09de
via IFTTT
No comments:
Post a Comment