യുപിയില്‍ ദളിത് നേതാവ് ആസാദുമായുള്ള പ്രിയങ്കയുടെ കൂടിക്കാഴ്ച ; മായാവതിക്ക് പരിഭ്രാന്തി ; ജീന്‍സും സാരിയും ധരിക്കുന്നതിനെ കളിയാക്കാന്‍ മത്സരിച്ച് ബിജെപി നേതാക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

യുപിയില്‍ ദളിത് നേതാവ് ആസാദുമായുള്ള പ്രിയങ്കയുടെ കൂടിക്കാഴ്ച ; മായാവതിക്ക് പരിഭ്രാന്തി ; ജീന്‍സും സാരിയും ധരിക്കുന്നതിനെ കളിയാക്കാന്‍ മത്സരിച്ച് ബിജെപി നേതാക്കള്‍

ലഖ്‌നൗ: കോണ്‍ഗ്രസ് നേതൃത്വത്തിലേക്കുള്ള പ്രിയങ്കാഗാന്ധിയുടെ കടന്നുവരവ് എതിരാളികള്‍ സൂഷ്മമായിട്ടാണ് നിരീക്ഷിക്കുന്നത്. അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന പ്രിയങ്കയുടെ യുപിയിലെ ആദ്യനീക്കം ബിഎസ്പിയെ ലക്ഷ്യമിട്ട്. കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനും ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച മായാവതിയെ ഞെട്ടിച്ചത് ബിഎസ്പിയുടെ എതിരാളിയും യുപിയിലെ പ്രമുഖ ദളിത് നേതാവുമായ ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു.

പോലീസ് നടപടിയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഭീം ആര്‍മി നേതാവുമായുള്ള പ്രിയങ്കയുടെ കൂടിക്കാഴ്ച മായാവതിയെ പോലും ഞെട്ടിച്ചു. നരേന്ദ്രമോഡിയുടെ ഗുജറാത്തില്‍ കഴിഞ്ഞ ദിവസം പ്രചരണത്തിന് പോയതിന് പിന്നാലെയാണ് പട്ടേല്‍ സമുദായ നേതാവ് ഹര്‍ദീക് പട്ടേല്‍ കോണ്‍ഗ്രസില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് യുപിയിലെ ദളിതുകള്‍ക്കിടയിലെ പുതിയ യുവ മുഖമായ ചന്ദ്രശേഖര്‍ ആസാദിനെയും കാണാന്‍ എത്തിയിരിക്കുന്നത്. യുപിയില്‍ ദളിതുകള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ചന്ദ്രശേഖര്‍ ആസാദ്.

ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ ചന്ദ്രശേഖര്‍ ആസാദ് നരേന്ദ്ര മോദി, സ്മൃതി ഇറാനി എന്നിവരെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പറഞ്ഞിരുന്നു. ഇവര്‍ക്കെതിരെ ശക്തരായ സ്ഥാനാര്‍ഥികളെ എസ്പിബിഎസ്പി സഖ്യം നിര്‍ത്തിയില്ലെങ്കില്‍ താന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും ബിജെപിയെ വീഴ്ത്താന്‍ ആരുമായും സഖ്യമുണ്ടാക്കുമെന്നും പറഞ്ഞിരുന്നു.

സൗഹൃദ സന്ദര്‍ശനത്തിന് അപ്പുറത്ത് രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നാണ് ആസാദും പ്രിയങ്കയും പറഞ്ഞത്. വെറും സൗഹൃദ സന്ദര്‍ശനമെന്ന പതിവ് മറുപടി പ്രിയങ്ക നടത്തിയപ്പോള്‍. അവര്‍ രാഷ്ട്രീയ നേതാവാണ്. എന്നാല്‍ താന്‍ രാഷ്ട്രീയ നേതാവല്ല. തന്റെ ശക്തി തന്റെ സമുദായമാണ്. അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നുമാണ് ആസാദ് നല്‍കിയ മറുപടി. മീററ്റിലെ ആശുപത്രിയില്‍ എത്തിയായിരുന്നു പ്രിയങ്ക ആസാദിനെ കണ്ടത്. എഐസിസി സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യേയും ഒപ്പമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ ആസാദും അനുയായികളും സഹാറന്‍പൂരിലെ ദയൂബന്ദില്‍ നടത്തിയ വാഹന റാലി പോലീസ് തടഞ്ഞിരുന്നു. പരിധിയില്‍ കവിഞ്ഞ വാഹനങ്ങള്‍ പങ്കെടുപ്പിച്ച റാലി അനുവദിക്കാന്‍ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ നേരിയ സംഘര്‍ഷമുണ്ടായി. കലാപം, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തി ആസാദ് ഉള്‍പ്പെടെയുള്ള 25ഓളം ഭീം ആര്‍മി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ ആസാദിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായാണ് ആശുപത്രിയില്‍ എത്തിയത്.

പ്രിയങ്കയുടെ അപ്രതീക്ഷിത നീക്കങ്ങള്‍ മായാവതിയെ മാത്രമല്ല ബിജെപി നേതാക്കളെയും ഭീതിപ്പെടുത്തുന്നുണ്ട്. പ്രിയങ്കയ്‌ക്കെതിരേ വ്യക്ത്യാധിക്ഷേപങ്ങള്‍ നടത്താന്‍ തയ്യാറാകുകയാണ് ബിജെപി പ്രവര്‍ത്തകര്‍. ഡല്‍ഹിയിലാകുമ്പോള്‍ ജീന്‍സും ഷര്‍ട്ടും ധരിക്കുന്ന പ്രിയങ്ക, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടുത്തെത്തുമ്പോള്‍ സാരി ധരിക്കുന്നു എന്ന് പറഞ്ഞ് ആദ്യം വിവാദം ഉണ്ടാക്കിയത് ബിജെപി നേതാവായ ഹാരിഷ് ദ്വിവേദി ആയിരുന്നു. പ്രിയങ്കഗാന്ധി തന്റെ ട്വിറ്ററില്‍ ഇട്ട പുതിയ പ്രൊഫൈല്‍ ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച.

ഫെബ്രുവരി 11-ന് മാത്രം ട്വിറ്ററില്‍ ജോയിന്‍ ചെയ്ത പ്രിയങ്ക അന്ന് ഒരു മെറൂണ്‍ സാരി ഉടുത്തുള്ള ചിത്രമാണ് പ്രൊഫൈല്‍ ചിത്രമാക്കിയത്. എന്നാല്‍ ഇപ്പോള്‍ നീല ജീന്‍സും ഷര്‍ട്ടും ധരിച്ച പ്രിയങ്കയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയ്ക്ക് തിരി കൊളുത്തിയിരിക്കുന്നത്.



from mangalam.com https://ift.tt/2HjWqPg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages