തൊടുപുഴ: കേരള കോണ്‍ഗ്രസ് -എമ്മിലെ സീറ്റു തര്‍ക്കത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫിനെ തള്ളി മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. തലവേദനയുണ്ടെന്ന് കരുതി തലവെട്ടിക്കളയാന്‍ പറ്റുമോ? ചികിത്സിച്ചു ഭേദമാക്കും. വര്‍ക്കിംഗ് ചെയര്‍മാന് സീറ്റ് നല്‍കാമെന്ന് ചര്‍ച്ച വന്നിരുന്നു. പാര്‍ട്ടിക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചാല്‍ അതില്‍ വര്‍ക്കിംഗ് ചെയര്‍മാനെ പരിഗണിച്ചേനെ. പാര്‍ട്ടിക്ക് ഒരു സീറ്റ് നല്‍കാനേ കഴിയുവെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തപ്പോള്‍ അതിനോട് പാര്‍ട്ടി യോജിച്ചു. രണ്ടാമത് ഇടുക്കി സീറ്റ് കൂടി ലഭിച്ചാല്‍ പി.ജെ ജോസഫ് മത്സരിക്കും-റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിലെ ആരെങ്കിലും ബന്ധപ്പെട്ടതായി അറിയില്ല. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച നടത്തുന്നത് തെറ്റല്ല.
പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ക്കുശേഷമാണ് കോട്ടയത്ത് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. പി.ജെ ജോസഫുമായും പാര്‍ട്ടി സംസാരിച്ചതാണ്. പാര്‍ട്ടിയില്‍ എല്ലാ ഘടകങ്ങളിലും ചര്‍ച്ച നടത്തിയ ശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. നാലു തവണ ഏറ്റുമാനൂരില്‍ നിന്ന് വിജയിച്ച തോമസ് ചാഴികാടന് മത്സരിക്കാന്‍ എല്ലാ യോഗ്യതയുമുണ്ട്. അദ്ദേഹം പ്രചാരവുമായി മുന്നോട്ടുപോകും. പരാജയ ഭീതിയില്ലെന്നും റോഷി കൂട്ടിച്ചേര്‍ത്തു.
അതേസമയം, തന്റെ നിലപാട് നാളെ വൈകിട്ടോടെ വ്യക്തമാക്കാമെന്ന് പി.ജെ ജോസഫും മാധ്യമങ്ങളോട് പ്രതികരിച്ചു.
തോമസ് ചാഴികാടനെ മാറ്റേണ്ടതില്ലെന്ന് മോന്‍സ് ജോസഫ് എം.എല്‍.എയും പ്രതികരിച്ചു. പി.ജെ ജോസഫിനെ കൂടി ഉള്‍പ്പെടുത്തി സമവായ സാധ്യത പരിഗണിക്കണം. ജോസഫിനെ ഇടുക്കിയില്‍ മത്സരിപ്പിക്കണമെന്ന റോഷി അഗസ്റ്റിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
from mangalam.com https://ift.tt/2HCcUl4
via IFTTT
No comments:
Post a Comment