ന്യൂഡൽഹി: റഫാൽ കരാറുകളുമായി ബന്ധപ്പെട്ട അതീവ രഹസ്യമായ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ സുപ്രീംകോടതിയിൽ അറിയിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ രേഖകളെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ടുകൾ തടയുന്നതിനൊപ്പം റഫാലിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സമർത്ഥിക്കാൻ കൂടിയായിരുന്നു സർക്കാർ ഇത്തരമൊരു വാദം ഉയർത്തിയത്. എന്നാൽ ഈ വാദത്തിന് നിയമപരമായും രാഷ്ട്രീയപരമായും ഒരു പോലെ പ്രതിരോധിക്കേണ്ട അവസ്ഥയിലാണിപ്പോൾ കേന്ദ്ര സർക്കാരും ബിജെപി നേതാക്കളും. പ്രതിരോധ മന്ത്രാലയത്തിൽ അതീവ രഹസ്യമായ രേഖകൾ പോലും സൂക്ഷിക്കാൻ സാധിക്കാത്തവർക്ക് രാജ്യത്തെ പൂർണ്ണമായും എങ്ങനെ സംരക്ഷിക്കാൻ കഴിയുകയെന്ന് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ചോദിക്കുന്നത്. രേഖകൾ മോഷണം പോയെന്ന സർക്കാർ വാദം വ്യാപക ട്രോളുകൾക്കാണ് വിഷയമായിരിക്കുന്നത്. രാജ്യത്തിന്റെ വളർച്ചാ മുരടിപ്പും മറ്റുകാര്യങ്ങളും ഉയർത്തി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ എപ്പോഴും കുറ്റപ്പെടുത്താറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതേ നാണയത്തിലൂടെയാണ് റഫാൽ രേഖകളുടെ മോഷണത്തിന് ട്രോളുകളിലൂടെ മറുപടി നൽകുന്നത്. നെഹ്റുവാണ് രേഖകൾ മോഷ്ടിച്ചതെന്ന് പറഞ്ഞാണ് ട്രോളുകളിൽ മിക്കതും. Clinching evidence found. Yes, it was Nehru who stole the Rafale documents. pic.twitter.com/L6WMpkpZGO — Savukku_Shankar (@savukku) March 7, 2019 RAFALE SCAM ARCHIVES - 1 Nehru steals the Rafale files to fudge the figures. pic.twitter.com/wSoP9ASVh8 — Praveen Johri (@jollyjohri) March 7, 2019 Content Highlights:Nehru steals the Rafale files..troll
from mathrubhumi.latestnews.rssfeed https://ift.tt/2Hm4u16
via
IFTTT
No comments:
Post a Comment