തിരുവനന്തപുരം: തുടർച്ചയായി മാവോവാദികൾ കൊല്ലപ്പെടുന്നത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട്ടിലേത് വ്യാജ ഏറ്റമുട്ടലാണെന്ന് ഞാൻ പറയുന്നില്ല. അദ്ദേഹത്തിന്റെ ബന്ധുക്കൾ ഇത്തരത്തിൽ സംശയം ഉന്നയിച്ചിട്ടുണ്ട്. അത് കൊണ്ട് സർക്കാർ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തണം-ചെന്നിത്തല ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാകാണം. ഇതും സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഒന്നും അറിഞ്ഞില്ല എന്നാണ് പറയുന്നത്. അത് തന്നെ അത്ഭുതപ്പെടുത്തുന്നു. അദ്ദേഹം പത്രം വായിക്കുകയും ടിവി കാണുകയും ഒന്നും ചെയ്യുന്നില്ലേ. നിലമ്പൂർ സംഭവത്തിൽ സർക്കാരിന് വകതരിവ് ഇല്ലെന്ന് പ്രതിരിച്ച കാനത്തിന്റെ നാവ് ഇപ്പോൾ ഇറങ്ങിപ്പോയോ എന്നും ചെന്നിത്തല ചോദിച്ചു. ജലീലിന്റെ കുടുംബം തന്നെ മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധമുള്ള കുടുംബമാണ്. ദുരൂഹകൾ പുറത്ത് വരികയാണ്. പുറകിൽ നിന്ന് വെടിവെച്ചു എന്നാണ് റിപ്പോർട്ട്. വ്യാജ ഏറ്റുമുട്ടലാണ് എന്നാണ് വീട്ടുകാർ പറയുന്നത്. ഏതായാലും ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മൂന്നാമത്തെയാളാണ് വെടിവെപ്പിൽ മരിക്കുന്നത്. വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണം. നിലമ്പൂരിലെ സംഭവത്തിൽ ഞാൻ സർക്കാരിനെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. പക്ഷേ ഇപ്പോഴും വെടിവെപ്പിലൂടെ ആളുകളെ കൊല്ലുന്ന നടപടി തുടരുന്ന സാഹചര്യത്തിൽ എന്ത് സംഭവിച്ചുവെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. മാവോയിസ്റ്റുകളെ നേരിടുന്നതിൽ സ്ട്രാറ്റജിയിൽ സർക്കാരിന് പിഴവ് വന്നു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലുള്ള പാളിച്ചയാണ് ഇത് കാണിക്കുന്നത്. രൂപേഷിനേും ഷൈനയേയും യാതൊരു പ്രയാസവുമില്ലാതെ അറസ്റ്റ് ചെയ്യാൻ സാധിച്ചെങ്കിൽ അത്തരം നടപടികൾ സ്വീകരിക്കാതെ ഇങ്ങനെയുള്ള തന്ത്രങ്ങൾ എടുക്കുന്നന്നത് ശരിയാണോ എന്ന് ആലോചിക്കണം. ഇത്തരം സംഭവങ്ങളുണ്ടായാൽ സുപ്രീം കോടതി നിർദേശമനുസരിച്ചുള്ള അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. Content Highlights:encounter between maoists and police in wayanad-ramesh chennithala
from mathrubhumi.latestnews.rssfeed https://ift.tt/2tTWUTt
via
IFTTT
No comments:
Post a Comment