കോഴിക്കോട്: ലക്കിടി റിസോർട്ടിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകൻ സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും മൃതദേഹം വിട്ടു നൽകുക. മൃതദേഹം കൈമാറുന്നത് സംബന്ധിച്ച് കർശനമായ നിർദേശങ്ങൾ പോലീസ് കുടുംബാംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകുന്ന വഴിക്ക് ആദരാജ്ഞലി അർപ്പിക്കാനായി വാഹനം നിർത്താൻ പാടില്ലെന്നതടക്കമുള്ള നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. മലപ്പുറം ചെറുക്കാപ്പള്ളി വളരാട് പാണ്ടിക്കാട് പരേതനായ ഹംസയുടെയും അലീമ്മയുടെയും മകനാണ് ജലീൽ. ജലീലിനെ വ്യാജ ഏറ്റുമുട്ടലിലൂടെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. content highlights:cp jaleel, lakkidi maoist encounter
from mathrubhumi.latestnews.rssfeed https://ift.tt/2tX2owW
via
IFTTT
No comments:
Post a Comment