അയോധ്യ പ്രശ്നപരിഹാരത്തിന് മൂന്നംഗ മധ്യസ്ഥ സമിതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

അയോധ്യ പ്രശ്നപരിഹാരത്തിന് മൂന്നംഗ മധ്യസ്ഥ സമിതി

ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതർക്കവിഷയം സുപ്രീംകോടതി മധ്യസ്ഥ ചർച്ചയ്ക്ക് വിട്ടു. മൂന്ന് പേരടങ്ങുന്ന സമിതിയെയാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മധ്യസ്ഥ ചർച്ചയ്ക്ക് നിയോഗിച്ചിരിക്കുന്നത്. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയിൽ ശ്രീ ശ്രീ രവിശങ്കറും മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചുവും അംഗങ്ങളാണ്. മധ്യസ്ഥസമിതിയുടെ പ്രവർത്തനങ്ങളിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫൈസാബാദിലായിരിക്കും മധ്യസ്ഥ ചർച്ചകൾ നടക്കുക. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. സമിതിയുടെ നടപടികൾ രഹസ്യമാക്കുന്നതിൽ കോടതിയുടെ നിരീക്ഷണമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. മധ്യസ്ഥ സമിതിയുടെ നടപടികൾ നാല് ആഴ്ചകൾക്കകം തുടങ്ങും. എട്ട് ആഴ്ചകൾ കൊണ്ട് നടപടികൾ അവസാനിപ്പിച്ച് റിപ്പോർട്ട് നൽകണം.സമിതിക്ക് വേണമെങ്കിൽ പാനലിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താം. കൂടുതൽ നിയമസഹായം വേണമെങ്കിലും ആവശ്യപ്പെടാം. ഫൈസാബാദിൽ സമിതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉത്തർപ്രദേശ് സർക്കാർ ചെയ്ത് നൽകണം. മസ്ജിദ് ഭൂമിതർക്കവിഷയം മധ്യസ്ഥചർച്ചയ്ക്ക് വിടുന്നതിനുള്ള വാദം ബുധനാഴ്ച പൂർത്തിയായിരുന്നു. മധ്യസ്ഥനിയമനത്തെ ചില ഹിന്ദുസംഘടനകൾ എതിർത്തപ്പോൾ മുസ്ലിംസംഘടനകൾ യോജിക്കുകയാണ് ഉണ്ടായത്.. ഭൂമിതർക്കം സംബന്ധിച്ച മുഖ്യകേസ് ഫെബ്രുവരി 26-ന് സുപ്രീംകോടതി എട്ടാഴ്ചത്തേക്ക് മാറ്റിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2HleQhV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages