ഉണക്കിയ കടൽക്കുതിരകളെ കടത്താൻ ശ്രമം,യുവാവ് പിടിയിൽ;ഉപയോഗിക്കുന്നത് ലൈംഗികോത്തേജന മരുന്നിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

ഉണക്കിയ കടൽക്കുതിരകളെ കടത്താൻ ശ്രമം,യുവാവ് പിടിയിൽ;ഉപയോഗിക്കുന്നത് ലൈംഗികോത്തേജന മരുന്നിന്

മുംബൈ: കടൽക്കുതിരകളെ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവിനെ മഹാരാഷ്ട്ര സ്റ്റേറ്റ് മാൻഗ്രോവ് സെൽ അറസ്റ്റ് ചെയ്തു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെയാണ് ഇയാൾ അറസ്റ്റിലായത്. ക്വാലാലംപൂരിലേക്കുള്ള യാത്രയ്ക്കായി ഇയാളെ ബുധനാഴ്ച വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചു. തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. 30 കിലോഗ്രാം ഉണക്കിയ കടൽക്കുതിരകളെയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിതവിഭാഗത്തിൽ പെടുന്നവയാണ് കടൽക്കുതിരകൾ. ഇന്ത്യൻ തീരപ്രദേശത്ത് നിന്ന് ശേഖരിക്കുന്ന കടൽക്കുതിരകൾ മലേഷ്യ, തായ്ലൻഡ്, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. പാരമ്പര്യ ചൈനീസ് മരുന്നുകൾ, ലൈംഗികോത്തേജന മരുന്നുകൾ എന്നിവയുടെ നിർമാണത്തിന് കടൽക്കുതിരകളെ ഉപയോഗിക്കുന്നു. സംശയാസ്പദമായി ബാഗിൽ കണ്ടെത്തിയ പൊതിക്കെട്ട് പരിശോധിച്ചതിനെ തുടർന്നാണ് ഉണക്കിയ കടൽക്കുതിരകളെ കണ്ടെത്തിയത്. ആദ്യം യുവാവ് താനൊരു മധ്യവർത്തി മാത്രമാണെന്ന് പറഞ്ഞെങ്കിലും ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. അന്ധേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ഏഴുദിവസത്തേക്ക് പോലീസ് കസ്റ്റഡിൽ വിട്ടു. ഫെബ്രുവരിയിലും ഇതേ രീതിയിൽ കടത്താൻ ശ്രമിച്ച കടൽക്കുതിരകളും പൈപ്പ് മത്സ്യങ്ങളും ചെന്നൈയിൽ പോലീസ് പിടിച്ചെടുത്തിരുന്നു. ഏഴുകോടിയോളം രൂപ വിലമതിക്കുന്നതായിരുന്നു അന്ന് പോലീസ് പിടിച്ചെടുത്ത സമുദ്രജീവിക്കടത്ത്. Content Highlights: 30 kg dried Seahorse meant for Chinese medicine caught in Mumbai


from mathrubhumi.latestnews.rssfeed https://ift.tt/2IXI0WY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages