ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന്

റാഞ്ചി:കണ്ണുകൾ മുഴുവൻ മഹേന്ദ്ര സിങ് ധോനിയിലാണ്. ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ഏകദിന ക്രിക്കറ്റിന് വേദിയാവുന്നത് ധോനിയുടെ ജന്മനാടായ റാഞ്ചി. ഈ വർഷത്തെ ലോകകപ്പിനുശേഷം വിരമിക്കുമെന്ന് കരുതപ്പെടുന്ന ധോനി ഒരുപക്ഷേ, സ്വന്തം നാട്ടിൽ കളിക്കുന്ന അവസാന മത്സരമായിരിക്കുമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ഏകദിനത്തിന്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ജയിക്കാനായാൽ ഇന്ത്യയ്ക്ക് അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാനാവും. ആദ്യ രണ്ട് ഏകദിനങ്ങളിലും ഓസ്ട്രേലിയുയർത്തിയ വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഇന്ത്യയുടെ ജയം. ഹൈദരാബാദിൽ ആറു വിക്കറ്റിന് ജയിച്ചപ്പോൾ നാഗ്പുരിൽ എട്ട് റൺസിനായിരുന്നു ആതിഥേയരുടെ ജയം. രണ്ടുമത്സരത്തിലും വെല്ലുവിളിയുയർത്തിയ ഓസ്ട്രേലിയക്ക് പരമ്പരയിൽ നിലനിൽക്കണമെങ്കിൽ റാഞ്ചിയിൽ ജയം അനിവാര്യമാണ്. അവസാനംവരെ പൊരുതിയായിരുന്നു നാഗ്പുരിൽ സന്ദർശക ടീമിന്റെ തോൽവി. ഭുവനേശ്വർ കുമാർ ഇന്ത്യൻടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ച് ഭുവനേശ്വറിനെ കളിപ്പിക്കാൻ സാധ്യതയേറെ. ഓസീസ് ടീമിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. Expecting Ranchi boy MS Dhoni to pull off a few 🚁 shots to mark what could be his final international in his home town? https://t.co/2UH0yN0yo2 #INDvAUS pic.twitter.com/OKLPESdzz1 — ESPNcricinfo (@ESPNcricinfo) March 8, 2019 Content Highlights:India Australia Third ODI Virat Kohli Dhoni Ranji


from mathrubhumi.latestnews.rssfeed https://ift.tt/2TwKD67
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages