തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഈരാറ്റുപേട്ട സ്വദേശിയും തൊളിക്കോട് മുൻ ഇമാമുമായ ഷെഫീഖ് അൽ ഖാസിമി കുറ്റം സമ്മതിച്ചു. മധുരയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് കുറ്റം സമ്മതിച്ചതെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയും കുടുംബവുമായിമുൻപ് പരിചയമുണ്ടായിരുന്നു.ഈ പരിചയം വെച്ചാണ് പെൺകുട്ടിയെ കാറിൽ കയറ്റിയതെന്നുംഇയാൾ മൊഴിനൽകി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെയും സഹായി ഫാസിലിനെയും വ്യാഴാഴ്ച പുലർച്ചയോടെയാണ് മധുരയിലെ ലോഡ്ജിൽനിന്ന് പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തോളമായി വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇമാമിന്റെ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവരുടെ ടെലിഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് ഷെഫീഖ് കുടുങ്ങിയത്. മൂന്ന് ദിവസമായി അന്വേഷണസംഘം മധുര, കോയമ്പത്തൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ ഷെഫീഖ് പതിനഞ്ചിലധികം തവണ ഒളിയിടങ്ങൾ മാറിയിരുന്നു. പിടിയിലാകുന്നതിന് തൊട്ടുമുമ്പും മൂന്നിടങ്ങളിലേക്ക് ഇയാൾ ഒളിത്താവളം മാറിയിരുന്നതായും പോലീസ് പറഞ്ഞു. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഡി.അശോകൻ, ഷാഡോ എ.എസ്.ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. Content Highlights:tholicode rape case-accused Imam Shafiq Al Qassim
from mathrubhumi.latestnews.rssfeed https://ift.tt/2IXHAjm
via
IFTTT
No comments:
Post a Comment