കുമ്മനം രാജി സമര്‍പ്പിച്ചു: തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

കുമ്മനം രാജി സമര്‍പ്പിച്ചു: തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും

ന്യൂഡൽഹി:മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരൻ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർഥിയാകുമെന്നാണ് സൂചനകൾ. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു.അസം ഗവർണർ ജഗദീഷ് മുഖിക്കാണ് മിസോറാമിന്റെ അധിക ചുമതല. ആർഎസ്എസ് കുമ്മനം മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ബിജെപി ദേശീയ നേതൃത്വവും ഇതിന് പച്ചക്കൊടി കാട്ടി. തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാർഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാർക്കുമില്ല എന്ന നിലപാടാണ് ആദ്യം മുതൽ തന്നെ ആർഎസ്എസ് നേതൃത്വം എടുത്ത നിലപാട്. തിരുവനന്തപുരത്തെ വോട്ടർപട്ടികയിലെ കുമ്മനത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങൾ ഇന്ന് രാവിലെ തിരക്കുക കൂടി ചെയ്തത് ഇതിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു. മിസോറാമിലെ മാധ്യമങ്ങളും കുമ്മനം രാജിവെച്ച് തിരുവനന്തപുരത്ത് മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. Content highlights: Kummanam rajashekharan, mizoram governor


from mathrubhumi.latestnews.rssfeed https://ift.tt/2EUX5EA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages