'പുൽവാമ' ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

'പുൽവാമ' ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

ശ്രീനഗർ: പുൽവാമയിൽ നടത്തിയതു പോലെയുള്ള ചാവേറാക്രമണങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ളതായി രഹസ്യാന്വേഷണഏജൻസിയുടെ റിപ്പോർട്ട്. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ജമ്മു കശ്മീരിൽ ആക്രമണം നടത്താൻ ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ്. പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് എത്രയും പെട്ടെന്ന് തിരിച്ചടി നൽകാൻ ജെയ്ഷെ മുഹമ്മദ് രഹസ്യമായി പദ്ധതി തയ്യാറാക്കുന്നതായാണ് സൂചന. സുരക്ഷാ ഏജൻസികളോട് ജാഗ്രത പുലർത്തുന്നതിനും കശ്മീരിൽ സുരക്ഷ വർധിപ്പിക്കാനും രഹസ്യാന്വേഷണഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കൻ കശ്മീരിലെ ഖാസിഗുണ്ഡിലും അനന്ത്നാഗിലും അതിതീവ്രതയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ടാറ്റാ സുമോ എസ് യു വി സ്ഫോടനത്തിനുപയോഗിക്കുമെന്നും സൂചനയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജമ്മുവിലെ ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ചയുണ്ടായ ഗ്രനേഡ് ആക്രമണത്തിന് പിന്നാലെയാണ് ഇന്റലിജൻസ് ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ ജെയ്ഷെ മുഹമ്മദ് സംഘടനാപ്രവർത്തകനെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2UrOqim
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages