ലഖ്നൗ: ദേശീയ ചാനലിലെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ച വിദ്യാർഥിയ്ക്ക്പൊതിരെ തല്ല്. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുധനാഴ്ചയാണ് സംഭവം. ഒരു സംഘം ബിജെപി പ്രവർത്തകരാണ് വിദ്യാർഥിയെ ആക്രമിച്ചത്. ദേശവിരുദ്ധനെന്നാരോപിച്ചാണ് വിദ്യാർഥിയെ ആക്രമിച്ചത്. പരീക്ഷയെഴുതാൻ എത്തിയ വിദ്യാർഥി അപ്രതീക്ഷിതമായാണ് ചാനൽ ചർച്ചയിൽ പങ്കെടുത്തത്. തൊഴിലില്ലായ്മയെ കുറിച്ച് വിദ്യാർഥി സംസാരിക്കാൻ ആരംഭിച്ചപ്പോൾ തന്നെ കാഴ്ചക്കാരുടെ ഇടയിലിരിക്കുകയായിരുന്ന അക്രമികൾ ഇടപെട്ട് പരിപാടിയുടെ റിക്കോർഡിങ് തടസപ്പെടുത്തി. വിദ്യാർഥിയെ ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. In Muzaffarnagar, BJP workers brutally thrashed a youth who confronted govts claim over job and education during an election special segment hosted by senior journalist @narendrauptv for his channel. Mob can be heard calling the youth a terrorist. pic.twitter.com/mNjo3zCT6n — Piyush Rai | پیوش رائے (@Benarasiyaa) March 6, 2019 പരിപാടി തടസപ്പെടുത്തിയതിന് തൊട്ടുപിന്നാലെ വിദ്യാർഥിയെ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. നാട്ടിൽ തൊഴിലവസരങ്ങൾ കുറവാണ് എന്ന അഭിപ്രായപ്പെടുക മാത്രമേ താൻ ചെയ്തുള്ളുവെന്ന് വിദ്യാർഥി പറഞ്ഞു. ഉടനെ തന്നെ രാജ്യദ്രോഹിയെന്നാരോപിച്ച് മർദനം ആരംഭിക്കുകയായിരുന്നുവെന്നും വിദ്യാർഥി കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കും ബിജെപിക്കും എതിരാണെന്നും ഭീകരനാണെന്ന് ആരോപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ആക്രമണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഇതുവരെ ആരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. വിദ്യാർഥിയെ ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. വീഡിയോയിൽ ഉപദ്രവിച്ചവരുടെ മുഖം വ്യക്തമാണെങ്കിലും ഇതുവരെ പോലീസ് നടപടിയെടുക്കാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. Content Highlights: UP Student Beaten, Called Terrorist For Complaining About Jobs
from mathrubhumi.latestnews.rssfeed https://ift.tt/2HhBWpL
via
IFTTT
No comments:
Post a Comment