വെർജീനിയ: 2016 ൽ പ്രസിഡന്റ് ട്രംപിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ പോൾ മനഫോർട്ടിനെ 47 മാസം ജയിലിലടയ്ക്കാൻ വെർജിനിയ ഫെഡറൽ ജഡ്ജി ടി എസ് എല്ലിയറ്റ്ഉത്തരവിട്ടു. ഇതിനുപുറമെ 50,000 ഡോളർ പിഴയടക്കണമെന്നും ഉത്തരവിൽ പറയുന്നു. പത്തുവർഷം തടവു ലഭിക്കാവുന്ന മറ്റൊരു കേസിൽ വാഷിങ്ടൺ ഡിസി ഡിസ്ട്രിക്റ്റ് കോടതിയിൽ വിധി പറയാനിരിക്കെയാണ് ഈ വിധി. ബാങ്ക് തട്ടിപ്പ്, ടാക്സ് വെട്ടിപ്പ്, വിദേശ ബാങ്ക് അക്കൗണ്ട് ഫയൽ ചെയ്യാതിരുന്നത് തുടങ്ങിയ കുറ്റങ്ങൾക്കാണ് പോൾ ശിക്ഷിക്കപ്പെട്ടത്. കോടതി മുറിയിൽ വീൽചെയറിൽ എത്തിയ 69 വയസുകാരനായ പോളിനോട് ദയവുണ്ടാകണം എന്ന അഭ്യർത്ഥന കോടതി പരിഗണിച്ചില്ല.പോളിന് സംഭവിച്ചത് ദുഃഖകരമാണെങ്കിലും മാപ്പു നൽകാൻ കഴിയില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. ഈ കേസിൽ പോളിന് 38 മാസം ജയിലിൽ കഴിയേണ്ടി വരും. 9 മാസം ഇളവു ലഭിക്കും. വാർത്ത അയച്ചത് : പി.പി.ചെറിയാൻ
from mathrubhumi.latestnews.rssfeed https://ift.tt/2VIXijJ
via
IFTTT
No comments:
Post a Comment