ഡൊണാള്‍ഡ് ട്രംപിന് പറ്റിയ അബദ്ധം; സ്വന്തം പേര് മാറ്റി ആപ്പിള്‍ മേധാവി ടിം കുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

ഡൊണാള്‍ഡ് ട്രംപിന് പറ്റിയ അബദ്ധം; സ്വന്തം പേര് മാറ്റി ആപ്പിള്‍ മേധാവി ടിം കുക്ക്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പറ്റിയ ഒരബദ്ധം. ആപ്പിൾ സിഇഓ ടിംകുക്കിനെ സംബന്ധിച്ചിടത്തോളം അമേരിക്കയിലെ സാങ്കേതിക വ്യവസായ സ്ഥാപനങ്ങളുമായി ഇടക്കിടെ ഉരസാറുള്ള ട്രംപിനെ കളിയാക്കാനുള്ള ഒരു അവസരമായിരുന്നു അത്. വൈറ്റ് ഹൗസിൽ നടന്ന ഒരു യോഗത്തിനിടെ ടിം കുക്കിനെ ടിം ആപ്പിൾ എന്നാണ് ട്രംപ് വളിച്ചത്. മനപ്പൂർവമോ അല്ലയോ എന്നറിയില്ല. എന്നാൽ ടിം കുക്ക് ട്വിറ്ററിൽ തന്റെ പേരങ്ങ് മാറ്റി. കുക്ക് മാറ്റി ആപ്പിൾ എന്നാക്കി. അതായത് ടിം ആപ്പിൾ പേര് മാറ്റം കൊട്ടിഘ്ഗോഷിച്ച് ആയിരുന്നില്ലെങ്കിലും ടിം കുക്കിന്റെ പേര് മാറ്റം ആപ്പിൾ ഉപയോക്താക്കൾ വേഗം അറിഞ്ഞു. കാരണം പേരിനൊപ്പമുള്ള കുക്ക് ഒഴിവാക്കി ആപ്പിളിന്റെ ലോഗോയാണ് സ്ഥാപിച്ചത്. ഇത് ആപ്പിൾ ഉപകരണങ്ങളിൽ മാത്രമേ കാണാനാവൂ. മറ്റ് ഉപകരണങ്ങളിൽ ഈ ലോഗോയുടെ സ്ഥാനത്ത് ഒരു ചതുരം മാത്രമേ കാണൂ. എന്നാൽ ടിം കുക്കിനെ ടിംആപ്പിൾ എന്ന് പറഞ്ഞതിലെ നാണക്കേട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് വൈറ്റ് ഹൗസ്. യോഗം ചേർന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിൽ ടിം, ആപ്പിൾ എന്നീ വാക്കുകളെ ട്രംപ് വേർതിരിച്ചാണ് എഴുതിയിട്ടുള്ളത്. രണ്ട് വാക്കുകളും ട്രംപ് ചേർത്ത് വിളിക്കുകയായിരുന്നില്ലെന്നും വേർതിരിച്ച് പറഞ്ഞ് പരാമർശിക്കുകയായിരുന്നുവെന്നും സ്ഥാപിക്കുകയാണ് ഇതിലൂടെ. Content Highlights:Apple CEO Tim Cook changes his Twitter name to tim Apple


from mathrubhumi.latestnews.rssfeed https://ift.tt/2TqUGKL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages