ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് മൂന്നാം ആണവ അന്തർവാഹിനി എത്തുന്നു. റഷ്യയിലെ അകുള-2 ആണവ അന്തർവാഹിനി എത്തിക്കാനുള്ള 300 കോടി ഡോളറിന്റെ കരാറിൽ ഇരു രാജ്യങ്ങളും വ്യാഴാഴ്ച ഒപ്പുവെച്ചു. പത്തുവർഷത്തെ കാലാധിയിലാണ്അകുള-2 ഇന്ത്യയിലെത്തുകയെന്നാണ് സൂചന. വില സംബന്ധിച്ച മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യൻ നാവികസേനയുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയതിന് ശേഷം ചക്ര-3 എന്ന് പുനർനാമകരണം നടത്തി ഇത് സേനയുടെ ഭാഗമാക്കും. കാരാറിനെ സംബന്ധിച്ച് കൂടുതൽ പ്രതികരണം നടത്താൻ പ്രതിരോധ മന്ത്രാലയ വക്താവ് വിസമ്മതിച്ചു. 550 കോടി ഡോളറിന്റെ എസ്-400 മിസൈൽ സംവിധാനം വാങ്ങാൻ കരാർ ഒപ്പിട്ടതിന് ശേഷം റഷ്യയ്ക്ക് ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന മറ്റൊരു വലിയ കരാറാണ് ഇത്. സർക്കാരുകൾ തമ്മിലുള്ള കരാറായാണ് അന്തർവാഹിനിപാട്ടത്തിനെടുക്കുന്നത്. 2025 ൽഇത് ഇന്ത്യയ്ക്ക് കൈമാറും. നിലവിൽ റഷ്യയുടെ തന്നെ രണ്ട് ആണവ അന്തർവാഹിനികൾ ഇന്ത്യ പാട്ടത്തിനെടുത്തിട്ടുണ്ട്. ആദ്യമെടുത്ത അന്തർവാഹിനി മൂന്നുവർഷത്തെ പാട്ടത്തിനായിരുന്നു. 1988 ആയിരുന്നു അത്. പിന്നീട് വർഷങ്ങൾ കാലതാമസമെടുത്ത് 2012 ൽ ആണ് ചക്ര-2 പാട്ടത്തിനെടുക്കുന്നത്. ഇതിന്റെ കാലാവധി 2022 ൽഅവസാനിക്കും. അഞ്ചു വർഷത്തേക്ക് കൂടി ചക്ര-2 വിന്റെ കരാർ നീട്ടിയേക്കുമെന്നും സൂചനയുണ്ട്. Content Highlights:India, Russia Sign $3 Billion Deal For Nuclear-Powered Attack Submarine
from mathrubhumi.latestnews.rssfeed https://ift.tt/2TudjwD
via
IFTTT
No comments:
Post a Comment