ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞാലും ബി.ജെ.പി. നേതൃത്വംനൽകുന്ന എൻ.ഡി.എ. തന്നെയാവും സർക്കാർ രൂപവത്കരിക്കുകയെന്ന് സർവേ. ഉത്തർപ്രദേശിലെ പ്രതിപക്ഷ മഹാസഖ്യമാകും എൻ.ഡി.എ.ക്ക് ആഘാതമേൽപ്പിക്കുക. അതില്ലെങ്കിൽ മുന്നൂറിലേറെ സീറ്റുകൾ എൻ.ഡി.എ. നേടും. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനുവേണ്ടി ഈ മാസം സി-വോട്ടർ നടത്തിയ സർവേയുടേതാണ് റിപ്പോർട്ട്. * 264 സീറ്റാവും എൻ.ഡി.എ.ക്കു കിട്ടുക. കോൺഗ്രസ് നയിക്കുന്ന യു.പി.എ.ക്ക് 141-ഉം. മറ്റു പാർട്ടികൾക്കെല്ലാംകൂടി 138 സീറ്റുലഭിച്ചേക്കും. * ഉത്തർപ്രദേശിൽ പ്രതിപക്ഷ മഹാസഖ്യമില്ലെങ്കിൽ എൻ.ഡി.എ.ക്ക് 307 സീറ്റു കിട്ടും. യു.പി.എ. 139 സീറ്റിലൊതുങ്ങും. മറ്റു പാർട്ടികൾക്കെല്ലാം കൂടി 97 സീറ്റേ കിട്ടൂ. * ബി.ജെ.പി.ക്കു തനിച്ച് 220 സീറ്റും സഖ്യകക്ഷികൾക്ക് 44 സീറ്റും കിട്ടും. * വൈ.എസ്.ആർ. കോൺഗ്രസ്, മിസോ നാഷണൽ ഫ്രൺഡ്, ബിജു ജനതാ ദൾ, തെലങ്കാന രാഷ്ട്രസമിതി എന്നീ പാർട്ടികളുമായി തിരഞ്ഞെടുപ്പിനു മുമ്പേ സഖ്യമുണ്ടാക്കിയാൽ എൻ.ഡി.എ. 301 സീറ്റു നേടും. * കോൺഗ്രസിന് ഒറ്റയ്ക്ക് 86 സീറ്റുകിട്ടും. സഖ്യകക്ഷികൾ 55 സീറ്റുനേടും. * ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രൺഡ്, എൽ.ഡി.എഫ്., യു.പി.യിലെ മഹാസഖ്യം, തൃണമൂൽ കോൺഗ്രസ് എന്നിവയുമായി തിരഞ്ഞെടുപ്പ് പൂർവസഖ്യമുണ്ടാക്കിയാൽ യു.പി.എ.യുടെ സീറ്റുനില 226 ആവും. * ഉത്തർപ്രദേശിൽ ബി.ജെ.പി.യുടെ സീറ്റ് കഴിഞ്ഞതവണത്തെ 71-ൽനിന്ന് 29 ആയി കുറയും. പ്രതിപക്ഷമഹാസഖ്യമില്ലായിരുന്നെങ്കിൽ ബി.ജെ.പി. ഇത്തവണ 72 സീറ്റുനേടിയേനെ. * ബിഹാർ- 36 (2014-ൽ 22), ഗുജറാത്ത്- 24 (26), കർണാടകം- 16 (17), മധ്യപ്രദേശ്- 24 (26), മഹാരാഷ്ട്ര- 36 (23), ഒഡിഷ- 12 (1), രാജസ്ഥാൻ- 20 (24) എന്നിങ്ങനെയാണ് ബി.ജെ.പി.യുടെ സീറ്റുനില കണക്കാക്കുന്നത്. * കോൺഗ്രസാകട്ടെ 2014-ലെ നില മെച്ചപ്പെടുത്തും. അസം- 7 (2014-ൽ 3), ഛത്തീസ്ഗഢ് 5 (1), കേരളം- 14 (13), കർണാടകം- 9 (9), ജാർഖണ്ഡ്- 5 (6), മധ്യപ്രദേശ്- 5 (3), മഹാരാഷ്ട്ര- 7 (4), പഞ്ചാബ്- 12 (3), രാജസ്ഥാൻ- 5 (0), തമിഴ്നാട്- 4 (0), ഉത്തർപ്രദേശ്- 4 (2) എന്നീ സംസ്ഥാനങ്ങളാണ് ഇതിന് യു.പി.എ.യെ സഹായിക്കുക. * എൻ.ഡി.എ.യുടെ വോട്ടുവിഹിതം 31.1 ശതമാനവും യു.പി.എ.യുടേത് 30.9 ശതമാനവുമായിരിക്കും. മറ്റുപാർട്ടികളുടേത് 28 ശതമാനവും. Content Highlights:loksabha election 2019 zee voter survey says nda will be back and gets more than 300 seats
from mathrubhumi.latestnews.rssfeed https://ift.tt/2VKtdQE
via
IFTTT
No comments:
Post a Comment