ന്യൂഡൽഹി: പുൽവാമ ഭീകാരക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ഇന്ത്യയിൽ നിന്ന് കാണ്ഡഹാറിൽകൊണ്ടുപോയി മോചിപ്പിച്ചതിൽഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പങ്ക് വെളിവാക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി. മസൂദ് അസ്ഹറിനെ പാകിസ്താന് കൈമാറാനായി കാണ്ഡഹാറിലേക്ക് എത്തിച്ചത് അജിത് ഡോവലാണെന്നാണ് രാഹുൽ ട്വിറ്റീലുടെ ഉന്നയിച്ചിരിക്കുന്ന ആരോപണം. മസൂദ് അസ്ഹറിനെ കൈമാറുന്ന ദൃശ്യത്തിൽ അതിജ് ഡോവലിന്റെ ചിത്രം മാർക്ക് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച 40 ജവാന്മാരുടെ കുടുംബത്തോട് മോദി പറയണം, അവരുടെ ജീവൻ കവർന്ന മസൂദ് അസ്ഹറിനെ ആരാണ് വിട്ടയച്ചതെന്ന്. നിങ്ങളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ് മസ്ഹൂദ് അസ്ഹറിനെ പാകിസ്താനിലേക്ക് തിരികെ അയക്കാൻ ഇടപാട് നടത്തിയ ആളാണെന്നും അതിനോടൊപ്പം പറയണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. മസൂദ് അസ്ഹറിനെ ഇന്ത്യൻ ജയിലിൽനിന്ന് മോചിപ്പിച്ചത് ബിജെപി സർക്കാരാണെന്ന വസ്തുത പ്രധാനമന്ത്രി മോദി രാജ്യത്തോട് സമ്മതിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദിയോട് എനിക്കുള്ളത് ഒരു ചോദ്യം മാത്രമാണ്. ആരാണ് പുൽവാമയിൽ സിആർപിഎഫ് ജവാൻമാരെ കൊന്നത്? ആരാണ് ആ കൊലയാളികളുടെ നേതാവ്? അയാളുടെ പേര് മസൂദ് അസ്ഹർഎന്നാണ്. 1999ൽ ബിജെപി സർക്കാരാണ് മസൂദ് അസ്ഹറിനെ ഇന്ത്യൻ ജയിലിൽനിന്ന് മോചിപ്പിച്ച് പാകിസ്താനിലേയ്ക്ക് അയച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദി എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് ഒന്നും പറയാത്തത്? 40 ജവാൻമാരുടെ ജീവനെടുത്ത ഭീകരനെ പാകിസ്താന് കൈമാറിയത് ബിജെപിയാണെന്ന സത്യം എന്തുകൊണ്ട് മിണ്ടുന്നില്ല? മോദി, താങ്കളെപ്പോലെയല്ല ഞങ്ങൾ, ഭീകരവാദത്തിനു മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല- രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യൻ എയർലൈൻസിന്റെ യാത്രാ വിമാനം ഭീകരർ തട്ടിയെടുക്കുകയും വിലപേശുകയും ചെയ്തതിനെ തുടർന്നാണ് 1999ൽ വാജ്പേയി സർക്കാരിന്റെ കാലത്ത് പാക് തീവ്രവാദിയായ മസൂദ് അസ്ഹറിനെ വിട്ടയച്ചത്. PM Modi please tell the families of our 40 CRPF Shaheeds, who released their murderer, Masood Azhar? Also tell them that your current NSA was the deal maker, who went to Kandahar to hand the murderer back to Pakistan. pic.twitter.com/hGPmCFJrJC — Rahul Gandhi (@RahulGandhi) March 10, 2019 Content Highlights:Masood Azhar-ajit doval-Kandahar-pulawama terror attack-rahul gandhi
from mathrubhumi.latestnews.rssfeed https://ift.tt/2tZXxel
via
IFTTT
No comments:
Post a Comment