ന്യൂഡൽഹി: തിരഞ്ഞെടുപ്പ് മഹായുദ്ധത്തിന് കാഹളമൂതി. 17-ാമത് ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ ഞായറാഴ്ച പ്രഖ്യാപിച്ചു. ഇനി വീറും വാശിയുമുയരുന്ന ബലപരീക്ഷണത്തിന്റെ നാളുകൾ. ഏപ്രിൽ 11-ന് ആരംഭിച്ച് മേയ് 19 വരെ ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. മേയ് 23-നാണ് വോട്ടെണ്ണൽ. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ ഏപ്രിൽ 23-നാണ് വിധിയെഴുത്ത്. ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും മഞ്ചേശ്വരം ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും. ജമ്മുകശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞതവണ ഒമ്പത് ഘട്ടങ്ങളിലായിട്ടായിരുന്നു (2014 ഏപ്രിൽ ഏഴുമുതൽ മേയ് ഒമ്പതുവരെ) തിരഞ്ഞെടുപ്പ്. ഇത്തവണ രണ്ടുഘട്ടം കുറച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ഞായറാഴ്ചതന്നെ നിലവിൽ വന്നതായി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള ലോക്സഭയുടെ കാലാവധി ജൂൺ മൂന്നിന് അവസാനിക്കും. * കേരളമടക്കമുള്ള 16 സംസ്ഥാനങ്ങളിലും ആറു കേന്ദ്രഭരണ പ്രദേശങ്ങളിലും ഒറ്റഘട്ടം വോട്ടെടുപ്പാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളം, ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാണ, ഹിമാചൽപ്രദേശ്, മേഘാലയ, മിസോറം, നാഗാലാൻഡ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, പുതുച്ചേരി, ഡൽഹി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ തുടങ്ങിയ ഇടങ്ങളിലാണ് ഒറ്റഘട്ട വോട്ടെടുപ്പ്. * കർണാടക, മണിപ്പുർ, രാജസ്ഥാൻ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ രണ്ടുഘട്ടങ്ങൾ. *അസം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ മൂന്നുഘട്ടമായി വിധിയെഴുത്ത് നടക്കും. *ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ നാലുഘട്ടങ്ങൾ. *ജമ്മുകശ്മീരിൽ അഞ്ചു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. * ബിഹാർ, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ഘട്ടങ്ങൾ. ഏഴുഘട്ടങ്ങളിലായാണ് ഈ സംസ്ഥാനങ്ങളിൽ ജനവിധി. * ഏപ്രിൽ 11-നാണ് ആദ്യഘട്ടം വോട്ടെടുപ്പ്. 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് * രണ്ടാംഘട്ടം വോട്ടെടുപ്പ് ഏപ്രിൽ 18-ന് നടക്കും. 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങൾ വിധിയെഴുതും. * മൂന്നാംഘട്ടം വോട്ടെടുപ്പ് ഏപ്രിൽ 23-ന്. കേരളത്തിലെ 20 മണ്ഡലങ്ങളടക്കം 16 സംസ്ഥാനങ്ങളിലെ 115 മണ്ഡലങ്ങളിൽ ജനവിധി. * നാലാംഘട്ടം വോട്ടെടുപ്പ് ഏപ്രിൽ 29-ന്, ഒൻപത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങൾ * അഞ്ചാംഘട്ടം വോട്ടെടുപ്പ് മേയ് ആറിന്, ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങൾ * ആറാംഘട്ടം വോട്ടെടുപ്പ് മേയ് 12-ന്, ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങൾ. * ഏഴാംഘട്ടം വോട്ടെടുപ്പ് മേയ് 19-ന്, എട്ടു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങൾ. * പത്തുലക്ഷം പോളിങ് ബൂത്തുകൾ സജ്ജീകരിക്കും. 2014-ൽ ഒൻപത് ലക്ഷം പോളിങ് ബൂത്തുകളായിരുന്നു സജ്ജീകരിച്ചിരുന്നത് *ഇക്കുറി 90 കോടി പേർക്ക് വോട്ടവകാശമുണ്ട്. * മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് തീയതി നിശ്ചയിക്കാത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി. കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പില്ല സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ജമ്മുകശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തുന്നില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. അടുത്തിടെ ഉണ്ടായ ഭീകരാക്രമണത്തിനുശേഷം സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് സംസ്ഥാന ഭരണകൂടം നൽകിയ റിപ്പോർട്ടുകൂടി കണക്കിലെടുത്താണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പിന്നീടാക്കിയത്. കഴിഞ്ഞ നവംബറിലാണ് ജമ്മുകശ്മീർ നിയമസഭ പിരിച്ചുവിട്ടത്. പ്രശ്നബാധിതമായ അനന്ത്നാഗ് ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടത്തുന്നതെന്ന് സുനിൽ അറോറ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ഒറ്റനോട്ടത്തിൽ ആകെ 90 കോടി വോട്ടർമാർ 8.4 കോടി പുതിയ വോട്ടർമാർ 18-19 വയസ്സിനിടയിലുള്ള പുതിയ വോട്ടർമാർ 1.5 കോടി പുതിയ വോട്ടർമാർക്കുള്ള ഹെൽപ്പ്ലൈൻ നമ്പർ -1950 ആകെ 17.4 ലക്ഷം വി.വി. പാറ്റുകൾ ആകെ 10,35,918 പോളിങ് ബൂത്തുകൾ പരാതി അറിയിക്കാൻ ആൻഡ്രോയിഡ് ആപ്പ്; 100 മണിക്കൂറിനകം നടപടിയെടുക്കും വോട്ടിങ്, വി.വി.പാറ്റ് യന്ത്രങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ്. രാത്രി പത്തുമുതൽ രാവിലെ ആറുവരെ ഉച്ചഭാഷിണി ഉപയോഗം പാടില്ല കാഴ്ചശക്തിയില്ലാത്തവർക്ക് ബ്രെയ്ലി ഫോട്ടോ വോട്ടർ സ്ലിപ് പ്രശ്നബാധിതമേഖലകളിൽ വീഡിയോ ചിത്രീകരണം ആകെ ഏഴുഘട്ടം ഒന്നാം ഘട്ടം-ഏപ്രിൽ 11 രണ്ടാം ഘട്ടം-ഏപ്രിൽ 18 മൂന്നാം ഘട്ടം- ഏപ്രിൽ 23 നാലാം ഘട്ടം- ഏപ്രിൽ 29 അഞ്ചാം ഘട്ടം- മേയ് ആറ് ആറാം ഘട്ടം- മേയ് 12 ഏഴാം ഘട്ടം- മേയ് 19 വോട്ടെണ്ണൽ- മേയ് 23 ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ കേരളം, ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാണ, ഹിമാചൽ പ്രദേശ്, മേഘാലയ, തമിഴ്നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, മിസോറം, നാഗാലാൻഡ്, പഞ്ചാബ്, സിക്കിം, അന്തമാൻ നിക്കോബാർ, ദാമൻ ദിയു, ദാദ്രാ നാഗർഹവേലി, ലക്ഷദ്വീപ്, ചണ്ഡീഗഢ്, ഡൽഹി. രണ്ടുഘട്ടം കർണാടക, മണിപ്പുർ, രാജസ്ഥാൻ, ത്രിപുര മൂന്നുഘട്ടം അസം, ഛത്തീസ്ഗഢ് നാലുഘട്ടം ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ അഞ്ചുഘട്ടം ജമ്മുകശ്മീർ ആറുഘട്ടമില്ല ഏഴുഘട്ടം ബിഹാർ, ഉത്തർപ്രദേശ്, ബംഗാൾ Content Highlights: Loksabha election dates announced
from mathrubhumi.latestnews.rssfeed https://ift.tt/2VPByms
via
IFTTT
No comments:
Post a Comment