കശ്മീരിലെ ഒരു മണ്ഡലത്തില്‍ വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; ചരിത്രത്തിലാദ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

കശ്മീരിലെ ഒരു മണ്ഡലത്തില്‍ വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; ചരിത്രത്തിലാദ്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗ് ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണ്. ഇന്ത്യൻ വോട്ടെടുപ്പ് ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മണ്ഡലത്തിൽ മൂന്ന് ദിവസങ്ങളിലായി വോട്ടെടുപ്പ് നടക്കാൻ പോകുന്നത്. ജമ്മുകശ്മീരിൽ ആകെയുള്ള ആറ് ലോക്സഭാ സീറ്റുകളിലേക്ക് അഞ്ചു ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രമാണ് ജമ്മുകശ്മീരിൽ നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്ന സാഹചര്യമല്ല സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് കൊണ്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പറഞ്ഞത്. അനന്ത്നാഗിൽ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഞങ്ങൾ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എത്രത്തോളം സങ്കീർണ്ണമാണ് അവിടുത്തെ സ്ഥിതിയെന്ന് നിങ്ങൾക്ക് ഇതിൽ നിന്ന് സങ്കൽപ്പിക്കാവുന്നതെയുള്ളുവെന്നും സുനിൽ അറോറ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒന്നാം ഘട്ടത്തിൽ ഏപ്രിൽ 11-ന് ബാരാമുല്ല, ജമ്മു മണ്ഡലങ്ങളിലെ വോട്ടർമാരാണ് പോളിങ് ബൂത്തിലേക്ക് പോകുക. ഏപ്രിൽ 18-ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ ശ്രീനഗർ,ഉദ്ധംപുർ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. അനന്ത്നാഗിൽ ഏപ്രിൽ 23,29, മെയ് ആറ് തിയതികളിലായിട്ടായിരിക്കും വോട്ടെടുപ്പ്. മെയ് ആറിന് ലഡാക്ക് മണ്ഡലത്തിലും വോട്ടെടുപ്പുണ്ടാകും. കശ്മീരിലെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം കൈക്കൊള്ളുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. കേന്ദ്രസേനയുടെയും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരുടെയും ലഭ്യത, അടുത്തിടെ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർഥികളുടെ സുരക്ഷിതത്വം, ഇതെല്ലാ പ്രധാനവെല്ലുവിളിയാണെന്നും സുനിൽ അറോറ പറഞ്ഞു. ഇതിനിടെ ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി മൂന്നംഗ പ്രത്യേക സംഘത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു. മുൻ സിആർപിഎഫ് ഡിജി ആയിട്ടുള്ള അമർജിത് സിങ് ഗിൽ, മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ നൂർമുഹമ്മദ്, വിനോദ് സുത്ഷി എന്നിവരെയാണ് നിയോഗിച്ചത്. Content Highlights:In a first in Indias electoral history, polling on Jammu and Kashmirs Anantnag seat to be held in 3 phases


from mathrubhumi.latestnews.rssfeed https://ift.tt/2HnnkVE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages