ലഖ്നൗ: സഖ്യകക്ഷികളെ എങ്ങനെ പരിഗണിക്കണമെന്ന് ബിജെപിയെ കണ്ടുപഠിക്കാൻ കോൺഗ്രസിന് അഖിലേഷ് യാദവിന്റെ ഉപദേശം. ബിജെപിക്ക് അധികാരത്തിൽ വരേണ്ടതുണ്ടെന്ന് അറിയാം. നിങ്ങൾ മറ്റ് പാർട്ടികളെ അംഗീകരിക്കണം. സീറ്റ് കുറയുമെന്ന ഭീതിയില്ലാതെ ബിജെപി സഖ്യകക്ഷികളെ അംഗീകരിക്കുന്നുവെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസ് വലിയ പാർട്ടിയാണ്. അവർവേണം മറ്റുപാർട്ടികളെ സഹായിക്കാനെന്നും അഖിലേഷ് യാദവ് പറയുന്നു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലേഷ് നിലപാട് വ്യക്തമാക്കിയത്. പശ്ചിമ ബംഗാളിൽ മമതാ ബാനർജിയേയും ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിനെയും കോൺഗ്രസ് ഉറപ്പായും പിന്തുണയ്ക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. എങ്ങനെ സഖ്യത്തിനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിന് ബിജെപി ഉദാഹരണം കാണിച്ചു തന്നിരിക്കുന്നു. ബീഹാറിൽ നല്ലൊരു മാതൃകയുണ്ട്. നോക്കു എത്ര സീറ്റുകളാണ് അവിടെ ബിജെപി ജയിച്ചിരിക്കുന്നത്. ആഴ്ചകളോളം നീണ്ട് തർക്കങ്ങൾക്കൊടുവിൽ ബിജെപി നിതീഷ് കുമാറിന്റെ ആവശ്യങ്ങൾ അംഗീകരിക്കുകയും സീറ്റുകൾ തുല്യ എണ്ണത്തിൽ മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റുകളിൽ 22 എണ്ണത്തിൽ ബിജെപി ജയിച്ചപ്പോൾ രണ്ട് സീറ്റുകൾ മാത്രമാണ് നിതീഷ് കുമാറിന്റെ ജെഡിയുവിന് ലഭിച്ചത്. എന്നിട്ടും സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ വിട്ടുനൽകാൻ ബിജെപി തയ്യാറായി. എപ്പോഴും കലഹത്തിലുള്ള ശിവസേനയെ കൂടെനിർത്താൻ അവർക്ക് സാധിച്ചു. ചെറുകക്ഷികളായ അപ്നാ ദളിന് കൂടുതൽ സീറ്റുകൾ നൽകാൻ തയ്യാറായി. ബിജെപി ഒരു വലിയ പാർട്ടിയാണ്- അഖിലേഷ് യാദവ് പറഞ്ഞു. എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന് അവർക്കറിയാം. ഏത് നേതാവിനെ എപ്പോൾ തിരഞ്ഞെടുക്കണമെന്നും അവർക്കറിയാം. ജാതി അടിസ്ഥാനത്തിലാണെങ്കിൽ ഒരു നേതാവ് എത്രത്തോളം സ്വാധീനമുള്ളയാളാണോ അയാളെ തിരഞ്ഞെടുക്കും. യോഗ്യത, അയോഗ്യത തുടങ്ങിയ കാര്യങ്ങളേപ്പറ്റി മറന്നേക്കു- അഖിലേഷ് യാദവ് വാചാലനായി. ഉത്തർപ്രദേശിൽ മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താനാണ് കോൺഗ്രസ് തീരുമാനം. ഇതിനായി പ്രിയങ്ക ഗാന്ധിയെവരെ ഇറക്കി കളം ഇളക്കിമറിക്കുകയാണ് കോൺഗ്രസ്. എസ്.പി- ബിഎസ്പി സഖ്യത്തിൽ ഉൾപ്പെടുത്താത്തതിനും കൂടുതൽ സീറ്റുകൾ നൽകാത്തതിനാലുമാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം. ഇത് ബിജെപി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കുമെന്ന വിലയിരുത്തലുകൾക്കിടെയാണ് കോൺഗ്രസിന് സൂചനയുമായി അഖിലേഷ് യാദവ് രംഗത്ത് വന്നത്. Content Highlights:take notes" from the BJP how to Manage Allies- Akhilesh Yadav to Congress
from mathrubhumi.latestnews.rssfeed https://ift.tt/2UF5K3r
via
IFTTT
No comments:
Post a Comment