റാഞ്ചി: ബിജെപിയെ പരാജയപ്പെടുത്താനുള്ള മഹാസഖ്യത്തിന്റെ ചർച്ചകൾ ജാർഖണ്ഡിലും തുടരുന്നു. ബിജെപിക്കെതിരായ മഹാസഖ്യത്തിൽ പങ്കാളിയാകണമെന്ന് ജാർഖണ്ഡ് മുക്തിമോർച്ച നേതാവ് ഹേമന്ദ് സോറൻ സിപിഐ നേതാവ് ഡി രാജയോട് അഭ്യർഥിച്ചു. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചക്കിടെയാണ് ഹേമന്ദ് സോറൻ ഇക്കാര്യം മുന്നോട്ടുവെച്ചത്. 14 ലോക്സഭാ സീറ്റുകളാണ് ജാർഖണ്ഡിലുള്ളത്. ജാർഖണ്ഡിലെ മുഖ്യ പ്രതിപക്ഷമായ ജെ.എം.എം 2014 ൽ രണ്ട് ലോക്സഭാ സീറ്റുകളിലാണ് വിജയിച്ചത്. മറ്റ് 12 സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. ഇത്തവണ ബിജെപിയെ പരാജയപ്പെടുത്താൻ ദേശീയതലത്തിൽ പ്രതിക്ഷ പാർട്ടികളുടെ മഹാസഖ്യം രൂപംകൊള്ളുന്ന സാഹചര്യത്തിൽ സഖ്യത്തിന്റെ ഭാഗമാകാനാണ് ജെ.എം.എം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കോൺഗ്രസുമായി സഖ്യം രൂപപ്പെടുത്തുകയും ചെയ്തു. മറ്റ് ചെറിയ പാർട്ടികളായ ജാർഖണ്ഡ് വികാസ് മോർച്ച, ആർജെഡി എന്നിവരും സഖ്യത്തിലുണ്ടാകുമെന്നാണ് വിവരം. സഖ്യം രൂപീകരിച്ചെങ്കിലും സീറ്റുകൾ സംബന്ധിച്ച് തീരുമാനമായിട്ടില്ല. നേരത്തെ ഇടതുകക്ഷികളെ കൂട്ടാതെ സഖ്യവുമായി മുന്നോട്ടുപോകാനായിരുന്നു ജെ.എം.എം തീരുമാനിച്ചത്. എന്നാൽ സംസ്ഥാനത്തെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ സ്വാധീനമുള്ള ഇടതുകക്ഷികളെ ഒപ്പം നിർത്താനാണ് ഇപ്പോൾ ജെ.എം.എം തീരുമാനിച്ചിരിക്കുന്നത്. മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് ഇടത് പക്ഷം പ്രഖ്യാപിച്ചിരുന്നു. മഹാസഖ്യത്തിൽ ചേരുകയാണെങ്കിൽ സിപിഐയ്ക്ക് ഒരുസീറ്റ് നൽകാമെന്നാണ് ഹേമന്ദ് സോറൻ ഇപ്പോൾ മുന്നോട്ടുവെച്ച വാഗ്ദാനം. എന്നാൽ ഇതിനോട് സിപിഐ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബിജെപിയെ പരാജയപ്പെടുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സഖ്യത്തിന് തയ്യാറാണെന്നും ഹേമന്ദ് സോറൻ പറയുന്നു. ഇക്കാര്യത്തിൽ ഇനി നിലപാടെടുക്കേണ്ടത് ഇടതുപാർട്ടികളാണെന്നും ഹേമന്ദ് സോറൻ പറയുന്നു. Content Highlights:Mahaghathbandhan in Jharkhand, JMM ready to include left parties as alliance
from mathrubhumi.latestnews.rssfeed https://ift.tt/2HA9r6Q
via
IFTTT
No comments:
Post a Comment