ഭാര്യയുടെ സ്നേഹം പരീക്ഷിക്കാൻ റോഡിന് നടുവിൽ നിന്ന യുവാവിന് വണ്ടിയിടിച്ച് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

ഭാര്യയുടെ സ്നേഹം പരീക്ഷിക്കാൻ റോഡിന് നടുവിൽ നിന്ന യുവാവിന് വണ്ടിയിടിച്ച് പരിക്ക്

മദ്യപിച്ച് ലക്കു കെട്ടാൽ ചെയ്യുന്ന പ്രവൃത്തിയെന്തെന്ന് ഒരു നിശ്ചയവുമുണ്ടാവില്ല. മദ്യലഹരിയിൽ ഭാര്യയുടെ സ്നേഹത്തിൽ സംശയം തോന്നിയാലോ. ഭാര്യയ്ക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞു പോയോ എന്ന സംശയം തീർക്കാൻ ഒരു യുവാവ് ചെയ്തത് വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന്റെ നടുക്ക് നിലയുറപ്പിക്കുകയായിരുന്നു. ഭാര്യയ്ക്ക് തന്നോടുള്ള സ്നേഹം യാഥാർഥ്യമാണെങ്കിൽ തന്നെ പിടിച്ചുമാറ്റുമെന്നായിരുന്നു അയാളുടെ വിചാരം. അവസാനം വാനിടിച്ച് ആശുപത്രിയിലാവാനായിരുന്നു അയാളുടെ യോഗം. ചൈനയിലെ ഷെൻസിയാങിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. തന്നെ പിടിച്ചു മാറ്റാൻ ഭാര്യ ശ്രമിക്കുമോ എന്നറിയാനാണ് ഇങ്ങനെ ചെയ്തതെന്ന് യുവാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. വീഡിയോയിൽ റോഡിൽ നിലയുറപ്പിച്ച യുവാവിനെ പിടിച്ചു മാറ്റാൻ ഭാര്യ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. വീണ്ടും വീണ്ടും കുതറി റോഡിലേക്ക് പോകുന്ന യുവാവിനെ തടയാൻ ഭാര്യ പരമാവധി നോക്കുന്നുണ്ട്. എന്നാൽ അവസാനം റോഡിലൂടെ വരുന്ന വാനിന്റെ മുന്നിൽ നിൽക്കുന്ന യുവാവിനെ പിടിച്ചു മാറ്റുന്നതിന് മുമ്പ് വേഗതയിലെത്തിയ വാൻ ഇടിച്ച് തെറിപ്പിക്കുന്നത് വീഡിയോയിൽ കാണാം. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. തലയ്ക്കും നെഞ്ചിനുമേറ്റ മുറിവുകൾക്ക് യുവാവിപ്പോൾ ചികിത്സയിലാണ്. മുറിവുകൾ ഗുരുതരമല്ലെന്നതാണ് ഭാര്യയുടെ ആശ്വാസം. Content Highlights: Drunk Man Hit By Van,Standing On Busy Road, To Test Wifes Love


from mathrubhumi.latestnews.rssfeed https://ift.tt/2O75x6r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages