വിമാനം മിസ്സായെങ്കിലും ജീവന്‍ മിസ്സായില്ല; ദൈവത്തിന് നന്ദി പറഞ്ഞ് അന്റോണിസ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

വിമാനം മിസ്സായെങ്കിലും ജീവന്‍ മിസ്സായില്ല; ദൈവത്തിന് നന്ദി പറഞ്ഞ് അന്റോണിസ്‌

ഏതൻസ്: വിമാനത്താവളത്തിലെത്താൻ രണ്ട് മിനിറ്റ് വൈകിയത് ജീവിതത്തിലെ ഏറ്റവും ഭാഗ്യനിമിഷങ്ങളെന്ന് ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് അന്റോണിസ് മാവ്റോപൗലോസ് എന്ന ഗ്രീക്കുകാരൻ. ഞായറാഴ്ച രാവിലെ എത്യോപ്യയയിൽ തകർന്നുവീണ വിമാനത്തിലെ 150-മത്തെ യാത്രക്കാരനായിരുന്നു അന്റോണിസ്. വൈകിയതിനെ തുടർന്ന് യാത്രാനുമതി ലഭിക്കാതെ അടുത്ത വിമാനത്തിൽ യാത്രക്കൊരുങ്ങിയ അന്റോണിസിനെ കാത്തിരുന്നത് തന്റെ യാത്ര മുടങ്ങിയ വിമാനം തകർന്ന് അതിലെ എല്ലാ യാത്രക്കാരും അപകടത്തിനിരയായി എന്ന വാർത്തയായിരുന്നു. വിമാനത്താവളത്തിലെത്താൻവൈകിയതിന്റെ വിഷമത്തിലായിരുന്നുവെങ്കിലും തന്റെ ഭാഗ്യദിനമാണിതെന്നും വിമാനയാത്രാടിക്കറ്റിന്റെ ഫോട്ടോ ഫെയ്സ്ബുക്ക് പേജിലൂടെ പങ്ക് വെച്ച് അന്റോണിസ് കുറിച്ചു. ഇന്റർനാഷണൽ സോളിഡ് വേസ്റ്റ് അസോസിയേഷൻ പ്രസിഡന്റായ അന്റോണിസ് യുഎന്നിന്റെ പരിസ്ഥിതി പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് നെയ്റോബിയിലേക്ക് യാത്രക്കൊരുങ്ങിയത്. അടുത്ത വിമാനത്തിനായി കാത്തിരുന്ന അന്റോണിസിനെ അധികൃതർ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്. ജീവൻ തിരിച്ചു കിട്ടിയതിന് ദൈവത്തോട് നന്ദി പറയാൻ അവർ പറഞ്ഞിരുന്നതായി അന്റോണിസ് ഓർമിച്ചു. വിമാനം മിസായത് കൊണ്ട് മാത്രം ആയുസ് നീട്ടിക്കിട്ടിയതിൽ സന്തോഷമുണ്ടെങ്കിലും മറ്റു യാത്രക്കാർക്കുണ്ടായ ദുര്യോഗത്തിൽ വിഷമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്ന് നെയ്റോബിയിലേക്ക് തിരിച്ച ET-302 വിമാനം പറന്നുയർന്ന് ആറുമിനിറ്റിന് ശേഷം തകർന്നു വീഴുകയായിരുന്നു. ബോയിങ്ങിന്റെ 737 മാക്സ്-8 ശ്രേണിയിൽ പെട്ടതാണ് വിമാനം. 2018 ഒക്ടോബറിൽ ഇന്തോനേഷ്യയിൽ അപകടത്തിൽ പെട്ട വിമാനവും ഈ ശ്രേണിയിലുള്ളതാണ്.വിമാനം അടിയന്തരമായി തിരിച്ചിറങ്ങാൻ പൈലറ്റ് അനുമതി ചോദിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. അനുമതി ലഭിച്ചെങ്കിലും തിരിച്ചിറങ്ങുന്നതിന് മുമ്പ് വിമാനം തകർന്നു വീഴുകയായിരുന്നു. Content Highlights: Greek Man, Ethiopia Crash, Being 2 Minutes Late, Antonis Mavropoulos


from mathrubhumi.latestnews.rssfeed https://ift.tt/2UvvizR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages