കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് കെ.സുധാകരൻ. സംസ്ഥാന രാഷ്ടീയത്തിൽ നിൽക്കാനാണ് താൽപര്യമെന്നുംതന്റെ നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുധാകരൻ വ്യക്തമാക്കി. കണ്ണൂരിൽ നിന്ന് കെ.സുധാകരൻ വീണ്ടും മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അപ്രതീക്ഷിതമായാണ് സുധാകരന്റെ പിൻമാറ്റം. ഇതോടെ മണ്ഡലം തിരിച്ച് പിടിക്കാൻ ശക്തനായ ഒരു സ്ഥാനാർഥിയെ തന്നെ കണ്ടത്തേണ്ടി വരും കോൺഗ്രസ് നേതൃത്വത്തിന്. സംസ്ഥാന രാഷ്ട്രീയത്തിലാണ് താൽപര്യം എന്നറിയിച്ച സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമാണ് ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന. മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ മത്സരിച്ചാൽ ഈ സ്ഥാനം ലഭിക്കുമെന്നും അദ്ദേഹം കണക്കാക്കുന്നു. കെ.പി.സി.സി.പ്രസിഡന്റ് സ്ഥാനത്തോടുള്ള തന്റെ ആഗ്രഹം നേരത്തെ തന്നെ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വം മുല്ലപ്പള്ളിയോടാണ് താത്പര്യം കാണിച്ചത്. സുധാകരനെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളാക്കുകയും ചെയ്തു. 2014-ൽ പി.കെ.ശ്രീമതിയോട് 6566 വോട്ടുകൾക്കായിരുന്നു സുധാകരൻ പരാജയപ്പെട്ടത്. എന്നാലിത്തവണ മണ്ഡലത്തിൽ പാർട്ടിക്ക് അനുകൂല സാഹചര്യമാണ് ഉള്ളതെന്നും സുധാകരൻ വീണ്ടും മത്സരിച്ചാൽ ജയം ഉറപ്പാണെന്ന് പാർട്ടി കണക്ക് കൂട്ടിയിരുന്നു. അതേ സമയം മറുഭാഗത്ത് സിറ്റിങ് എംപിയായ പി.കെ.ശ്രീമതി പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഇനിയും വൈകാനാണ് സാധ്യത. 15-ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കെ.സി.വേണുഗോപാൽ മത്സരിക്കാനില്ലെന്ന് പറഞ്ഞതോടെ ആലപ്പുഴയിലും കരുത്തനായ ഒരാളെ കണ്ടേത്തേണ്ടി വരും. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായകെ.സി.വേണുഗോപാൽ ജോലിഭാരം കണക്കിലെടുത്താണ് മത്സരിക്കാനില്ലെന്ന് അറിയിച്ചത്. ഇതിനിടെ ഉമ്മൻചാണ്ടി മത്സരത്തിനിറങ്ങണമെന്ന് പാർട്ടിയിൽ നിന്ന് ആവശ്യമേറി. മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി അറിയിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ അദ്ദേഹം നിലപാട് മാറ്റേണ്ടി വരും. ഇടുക്കിയിലോ പത്തനംതിട്ടയിലോ ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. പത്തനംതിട്ടയിൽ മത്സരിക്കുകയാണെങ്കിൽ സിറ്റിങ് എംപി ആന്റോ ആന്റണി ഇടുക്കിയിലേക്ക് മാറിയേക്കും. സ്ഥാനാർത്ഥി നിർണയത്തിനായി കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ഡൽഹിയിൽ ആരംഭിച്ചിട്ടുണ്ട്. Content Highlights:K Sudhakaran said he can not contest the loksabha elections
from mathrubhumi.latestnews.rssfeed https://ift.tt/2J5wTvb
via
IFTTT
No comments:
Post a Comment