ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് സർവീസ് നടത്തുന്ന സംഝോതാ എക്സ്പ്രസ് സർവീസ് പുനഃസ്ഥാപിച്ചു. ഞായറാഴ്ച ഇന്ത്യയിൽ നിന്ന് സംഝോതാ എക്സ്പ്രസ് പുറപ്പെടും. പാകിസ്താന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദനെ പാകിസ്താൻ വിട്ടയച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. മാർച്ച് മൂന്നിന് ആദ്യ തീവണ്ടി പുറപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ ബലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്താൻ തീവണ്ടി സർവീസ് നിർത്തിവെച്ചത്. ഫെബ്രുവരി 28 ഓടെ ഇന്ത്യയും സർവീസ് നിർത്തുകയായിരുന്നു. നേരത്തെ ഒരു തീവണ്ടിയാണ് ലാഹോർ വരെ ഓടിയിരുന്നതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഇനി പാകിസ്താനിലും ഇന്ത്യയിലും വേറെ വേറെ കോച്ചുകൾ ഉപയോഗിച്ചാവും സർവീസ് നടത്തുക. ഇന്ത്യൻ ഭാഗത്ത് ഡൽഹിയിൽ നിന്ന് അട്ടാരി വരെയും പാകിസ്താൻ ഭാഗത്ത് ലാഹോറിൽ നിന്ന് വാഗ വരെയുമാണ് സംഝോതാ എക്സ്പ്രസ് സർവീസ് നടത്തുക. യോജിപ്പ് എന്നർത്ഥം വരുന്ന സംഝോത എന്ന പേരുള്ള തീവണ്ടിയിൽ ആറ് സ്ലീപ്പർ കോച്ചുകളും ഒരു എ.സി ത്രീ ടയർ കോച്ചുമാണ് ഉള്ളത്. ഷിംല കരാറിന്റെ ഭാഗമായി 1976 ജൂലൈ 22നാണ് സംഝോതാ എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. Content Highlights;Samjhauta Express Services Restored
from mathrubhumi.latestnews.rssfeed https://ift.tt/2EuTqfo
via
IFTTT
No comments:
Post a Comment