പാകിസ്താന് കുരുക്ക്: എഫ് 16 വിമാനം ഉപയോഗിച്ചതില്‍ അമേരിക്ക വിശദീകരണം തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

പാകിസ്താന് കുരുക്ക്: എഫ് 16 വിമാനം ഉപയോഗിച്ചതില്‍ അമേരിക്ക വിശദീകരണം തേടി

വാഷിങ്ടൺ: അമേരിക്കൻ നിർമിത എഫ്.16 വിമാനം ഇന്ത്യക്കെതിരേ ദുരുപയോഗം ചെയ്തതിന് അമേരിക്ക പാകിസ്താനിൽനിന്ന് വിശദീകരണം തേടി. പാകിസ്താനുമായുള്ള കരാർ പ്രകാരം എഫ്.16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പാകിസ്താനിൽനിന്ന് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടത്. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന്റെ എഫ്. 16 വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കാൻ ശ്രമിച്ചെന്ന് ഇന്ത്യ തെളിവുസഹിതം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയുടെ നടപടി. പാകിസ്താനുമായുള്ള ആയുധകരാർ അനുസരിച്ച് എഫ്.16 വിമാനം ഇന്ത്യക്കെതിരേ ഉപയോഗിച്ചത് കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇക്കാര്യത്തിൽ പാകിസ്താനിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും അമേരിക്കൻ പ്രതിരോധ വക്താവ് കോൺ ഫോക്ക്നർ പി.ടി.ഐയോട് പറഞ്ഞു. രഹസ്യസ്വഭാവമുള്ളതിനാൽ വിദേശ ആയുധവില്പന കരാറിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്.16 വിമാനം ഉപയോഗിച്ചാണ് പാകിസ്താൻ അതിർത്തി മറികടക്കാൻ ശ്രമിച്ചതെന്ന് ഇന്ത്യൻ വ്യോമസേന കഴിഞ്ഞദിവസം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിനുതെളിവായി ആംറാം മിസൈലിന്റെ ഭാഗങ്ങളും വ്യോമസേന പുറത്തുവിട്ടു. എഫ്.16 വിമാനങ്ങളിൽനിന്ന് മാത്രം തൊടുക്കാവുന്ന മിസൈലാണ് ആംറാം. എന്നാൽ ഇന്ത്യക്കെതിരേ എഫ്. 16 വിമാനം ഉപയോഗിച്ചിട്ടില്ലെന്നും ഇന്ത്യയുടെ ആരോപണം തെറ്റാണെന്നുമായിരുന്നു പാകിസ്താന്റെ വാദം. പക്ഷേ, തെളിവുസഹിതം ഇന്ത്യൻ വ്യോമസേന രംഗത്തെത്തിയതോടെ പാകിസ്താൻ പ്രതിരോധത്തിലാവുകയും അമേരിക്ക വിഷയത്തിൽ ഇടപെടുകയുമായിരുന്നു. Content Highlights:pakistan used f16 fighter jets against india, usa seeks more information from pakistan


from mathrubhumi.latestnews.rssfeed https://ift.tt/2GVSUub
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages