ഇന്ത്യന്‍ വ്യോമാക്രമണം സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ്: മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗലാന അമറിന്റെ ശബ്ദരേഖ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

ഇന്ത്യന്‍ വ്യോമാക്രമണം സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ്: മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗലാന അമറിന്റെ ശബ്ദരേഖ പുറത്ത്

ന്യുഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണം സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ്. ജെയ്‌ഷെയുടെ പരിശീലന കേന്ദ്രത്തില്‍ ഇന്ത്യ ബോംബിട്ടുവെന്ന് ജെയ്‌ഷെ തലവന്‍ മസൂദ് അസഹ്‌റിന്റെ സഹോദരന്‍ മൗലാന അമറിന്റെ ശബ്ദ രേഖയാണ് പുറത്തുവന്നത്.

എന്നാല്‍ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം തകര്‍ന്നിട്ടില്ലെന്നും ശബ്ദരേഖയിലൂടെ മൗലാന അമര്‍ അവകാശവാദം ഉന്നയിക്കുന്നു. 11 മിനിറ്റ് നീളുന്ന ശബ്ദരേഖയിലാണ് ജെയ്‌ഷെ ഇന്ത്യന്‍ വ്യോമാക്രമണം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം പരിശീലന കേന്ദ്രത്തില്‍ നാശനഷ്ടം ഉണ്ടായതായി ശബ്ദരേഖയില്‍ പറയുന്നുണ്ട്. ഒരു ദേശീയ മാധ്യമമാണ് മൗലാന അമറിന്റെ ശബ്ദരേഖ പുറത്തുവിട്ടത്.

പുല്‍വാമ ചാവേറാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് നിലപാടിലാണ് പാക്കിസ്ഥാന്‍. ഇക്കാര്യം പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി വ്യക്തമാക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം മസൂദ് അസ്ഹറിന്റെ സംഘടന ഏറ്റെടുത്തിട്ടില്ലെന്നും ഖുറേഷി ചുണ്ടിക്കാട്ടിയിരുന്നു.

ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ പാക്കിസ്താനിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുല്‍വാമ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് ഖുറേഷി അവകാശപ്പെട്ടത്. ജെയ്‌ഷെയുമായി ബന്ധപ്പെട്ടെന്നും എന്നാല്‍ പുല്‍വാമ ആക്രമണവുമായി ബന്ധമില്ലെന്ന് അറിയിച്ചെന്നും,അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വ്യക്തതത കുറവുണ്ടെന്നുമായിരുന്നു ഖുറേഷി വിദേശ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

അതേസമയം ജയ്‌ഷെ മുഹമ്മദിന്റെ താവളത്തില്‍ ബോംബാക്രമണം നടന്നതായി തദ്ദേശവാസികളും സ്ഥിരീകരിച്ചിരുന്നു. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 35 ഓളം മൃതദേഹങ്ങള്‍ പ്രദേശത്ത് നിന്ന് ആംബുലന്‍സില്‍ പുറത്തേക്കു കൊണ്ടു പോയെന്നും ദൃക്‌സാകക്ഷികള്‍ വ്യക്തമാക്കുന്നു.



from mangalam.com https://ift.tt/2IL9zCM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages