60 മണിക്കൂര്‍ 'കസ്റ്റഡി' വിവരിച്ച് അഭിനന്ദന്‍: വിങ് കമാന്‍ഡറെ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

60 മണിക്കൂര്‍ 'കസ്റ്റഡി' വിവരിച്ച് അഭിനന്ദന്‍: വിങ് കമാന്‍ഡറെ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

ന്യുഡല്‍ഹി: പാക്ക് കസ്റ്റഡിയില്‍ നിന്ന് സ്വരാജ്യത്ത് തിരിച്ചെത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. പാക്കിസ്താന്‍ കൈമാറിയ ഇന്ത്യന്‍ യുദ്ധവൈമാനികനെ മെഡിക്കല്‍ പരിശോധനകള്‍ക്കായാണ് ഇന്നലെ രാത്രി തന്നെ ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയാണ് പ്രതിരോധമന്ത്രിയും, വ്യോമസേന ഉന്നത ഉദ്യോഗസ്ഥരും അഭിനന്ദനുമായി കൂടിക്കാഴ്ച നടത്തിയത്.

അഭിനന്ദന്റെ ധീരതയ്ക്കും ലക്ഷ്യബോധത്തിനും ഈ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നുവെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. പാക്ക് കസ്റ്റഡിയില്‍ കഴിഞ്ഞ 60 മണിക്കൂറുകളിലെ അനുഭവങ്ങള്‍ അഭിനന്ദന്‍ പ്രതിരോധമന്ത്രിയോട് വിവരിച്ചുവെന്നാണ് വിവരം. ശനിയാഴ്ച രാവിലെ വ്യോസേന മേധാവി ബി.എസ്. ധനോവയും അഭിനന്ദനെ കണ്ടിരുന്നു. വ്യോമസേന എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജി.കെ. കപൂറിശന്റ നേതൃത്വത്തിലുള്ള സേനാ സംഘമാണ് വാഗാ അതിര്‍ത്തിയില്‍ അഭിനന്ദനെ സ്വീകരിച്ചത്.

[IMG]

വാഗാ അതിര്‍ത്തിയില്‍ വെച്ചു തന്നെ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനാക്കി ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തിയിരുന്നു. തുടര്‍ന്നാണ് അദേഹത്തെ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു കടന്നുകയറിയ പാക്കിസ്താന്‍ യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് കഴിഞ്ഞ 27 ന് രാവിലെ അഭിനന്ദന്റെ മിഗ്-21 ബൈസണ്‍ വിമാനം ആക്രമിക്കപ്പെട്ടത്. വിമാനത്തില്‍ നിന്ന് പാരഷൂട്ട് വഴി താളെയിറങ്ങിയ അദേഹം പാക്ക് അധീന കശ്മീരില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പാക്ക് സേന അഭിനന്ദനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.



from mangalam.com https://ift.tt/2HaWQ9N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages