കൊച്ചി:എൻജിനീയറിങ് കോളേജുകൾക്കായി സർക്കാർ വിഭാവനംചെയ്ത ശേഷി വികസനപദ്ധതിയിലേക്ക് പോളിടെക്നിക്കുകളും കമ്യൂണിറ്റി സ്കിൽപാർക്കുകളും. പുതിയ അധ്യയനവർഷത്തിൽ പദ്ധതി തുടങ്ങും. തൊഴിലധിഷ്ഠിതപരിശീലനത്തിനായി പ്രമുഖ പൊതുമേഖലാസ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പാക്കി. പുത്തൻ സാങ്കേതികതയിൽ എൻജിനീയറിങ് വിദ്യാർഥികൾക്ക് പരിശീലനം നൽകാനാണ് ശേഷിവികസനപദ്ധതി (സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള) തയ്യാറാക്കിയത്. 100 എൻജിനീയറിങ് കോളേജുകൾ ഇതിന്റെ ഭാഗമാകും. പോളിടെക്നിക്കുകൾ ആദ്യഘട്ടത്തിൽ 25 എണ്ണമുണ്ടാകും. കമ്യൂണിറ്റി സ്കിൽപാർക്കുകളും ഇതിനൊപ്പം ചേർക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സ്മാർട്ട് ക്ലാസ് മുറികളിലൂടെയാണ് പരിശീലനം. ലോകത്തിന്റെ ഏതുഭാഗത്തുനിന്നും വിദഗ്ധർക്ക് ക്ലാസെടുക്കാൻ കഴിയുന്ന വിധമാണ് നെറ്റ്വർക്ക് സജ്ജമാക്കുന്നത്. വിദ്യാർഥികൾക്ക് അവരുടെ കോളേജിലിരുന്ന് ക്ലാസുകൾ കാണാം. ഐ.സി.ടി. അക്കാദമി, സംസ്ഥാന ഐ.ടി. മിഷൻ, എ.പി.ജെ. അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എന്നിവയുമായി ചേർന്ന് കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലധിഷ്ഠിതം തൊഴിലധിഷ്ഠിതപരിശീലനം ഉറപ്പുവരുത്താനാണ് പൊതുമേഖലാ സ്ഥാപനങ്ങളെയും ഐ.ടി. പാർക്കുകളെയും പദ്ധതിയുടെ ഭാഗമാക്കുന്നതെന്ന് ഐ.സി.ടി. അക്കാദമി സി.ഇ.ഒ. സന്തോഷ് കുറുപ്പ് പറഞ്ഞു. ഐ.എസ്.ആർ.ഒ.യുമായി ധാരണയിലെത്തി. ബി.പി.സി.എല്ലുമായി ചർച്ചകൾ നടക്കുന്നു. ഐ.ടി. പാർക്കുകളുടെ പിന്തുണ പദ്ധതിക്കുണ്ട്. തിരുവനന്തപുരം ടെക്നോപാർക്കിലും കൊച്ചി ഇൻഫോപാർക്കിലും സ്മാർട്ട് സ്റ്റുഡിയോ സജ്ജീകരിക്കും. ഇവിടെയിരുന്ന് വിവിധ വിഷയങ്ങളിൽ ഐ.ടി. വിദഗ്ധർ വിദ്യാർഥികൾക്കായി ക്ലാസെടുക്കും. പഠിപ്പിക്കുന്നത് ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജിയിലെ പുതിയ സങ്കേതങ്ങൾ കേന്ദ്രീകരിച്ചാണ് പരിശീലനം. ഐ.ടി.ക്കൊപ്പം ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സ്ട്രക്ചറൽ എൻജിനീയറിങ് മേഖലകളുമുണ്ട്. ഡേറ്റ അനലിറ്റിക്സ്, ഫുൾ സ്റ്റാക്ക് ഡെവലപ്പ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിനൈറ്റ് എലമെന്റ് അനാലിസിസിലും കംപ്യൂട്ടർ എയ്ഡഡ് സിമുലേഷനിലും പ്രൊഡക്ട് എൻജിനീയറിങ്ങിലും അതത് മേഖലയിലെ സ്ഥാപനങ്ങളുടെ സഹകരണമുണ്ടാകും. ആശയവിനിമയം, ആസൂത്രണം, പ്രശ്നപരിഹാരം എന്നിങ്ങനെ തൊഴിൽമേഖലകളിൽ ആവശ്യമായ കഴിവുകൾ വിദ്യാർഥികളിൽ വളർത്തും. Content Highlights:Govt to include polytechnic courses in skill delivery platform
from mathrubhumi.latestnews.rssfeed https://ift.tt/2VraBoE
via
IFTTT
No comments:
Post a Comment