ന്യുയോര്‍ക്ക്: ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി ഐക്യകണേ്ഠന പാസാക്കി. വ്യാഴാഴ്ച ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയത്തിന് സമിതിയില്‍ ഒരംഗവും എതിര്‍പ്പ് ഉന്നയിച്ചില്ല. രക്ഷാസമിതിയുടെ നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ നാഴികകല്ലെന്നാണ് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്ദ് അക്ബറുദ്ദീന്‍ പ്രതികരിച്ചത്.
ഭീകരവാദത്തിന്റെ വക്താക്കളായ ചിലര്‍ സഹായം നല്‍കുന്നത് തുടരുകയും ഒരേസമയം അവരുടെ പ്രവൃത്തിയേയും നിഷ്‌ക്രിയതയേയും ന്യായീകരിക്കുകയും ചെയ്യുമെന്നുവെന്നും ഇന്ത്യ പ്രതികരിച്ചു. ഈ 'കടുത്ത അപരാധികള്‍' ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് തുടരുക തന്നെ ചെയ്യുമെന്ന് പാകിസ്താന്റെ പേര് പറയാതെ അക്ബറുദ്ദീന്‍ കുറ്റപ്പെടുത്തി.
ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന്് ആവശ്യപ്പെടുന്ന പ്രമേയം അമേരിക്ക കൊണ്ടുവന്നിരുന്നു. അതിനിടെയാണ് ഭീകരവാദത്തിന് ഫണ്ട് എത്തുന്നത് തടയുന്നതിനുള്ള പ്രമേയം യു.എന്‍ രക്ഷാസമിതി കൊണ്ടുവന്നത്.
വ്യവസായ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍ എന്നിവയുടെ ദുരുപയോഗം, പ്രീ പെയ്ഡ് കാര്‍ഡുകള്‍, മൊബൈല്‍ പെയ്‌മെന്റുകള്‍, ക്രിപ്‌റ്റോ കറന്‍സികള്‍ എന്നിവ വഴി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് തടയുന്നതില്‍ നിര്‍ണായക പങ്കാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിനു (എഫ്എടിഇ)ള്ളത്.
ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങള്‍ പണമിടപാടുകളില്‍ സുതാര്യത വര്‍ധിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കും നിയന്ത്രണം വരുത്തുന്നതാണ് പ്രമേയം.
India supports UN resolution against terror financing, makes veiled reference to Pakistan as 'serial offender', 'apologist'Read @ANI Story| https://t.co/2EaUlUbHOP pic.twitter.com/uvQ1PTOLpT— ANI Digital (@ani_digital) March 29, 2019
from mangalam.com https://ift.tt/2WtT0NB
via IFTTT
No comments:
Post a Comment