പ്രതിരോധ കരാറുകള്‍ കോണ്‍ഗ്രസിന് എ.ടി.എം. മെഷീനുകള്‍; എന്‍.ഡി.എ. മുന്നൂറിലേറെ സീറ്റ് നേടുമെന്ന് മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

പ്രതിരോധ കരാറുകള്‍ കോണ്‍ഗ്രസിന് എ.ടി.എം. മെഷീനുകള്‍; എന്‍.ഡി.എ. മുന്നൂറിലേറെ സീറ്റ് നേടുമെന്ന് മോദി

ന്യൂഡൽഹി: പ്രതിരോധ കരാറുകൾ കോൺഗ്രസ് സർക്കാരിന് എ.ടി.എം. മെഷീനുകളായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ കോൺഗ്രസ് സർക്കാരുകൾ പ്രതിരോധകരാറുകളെ എം.ടി.എം. മെഷീനായാണ് ഉപയോഗിച്ചതെന്നും സുതാര്യവും വിശ്വാസയോഗ്യവുമായ പ്രതിരോധ കരാറുകൾ അവർക്ക് സങ്കൽപ്പിക്കാനാവില്ലെന്നും മോദി പറഞ്ഞു. പ്രതിരോധകരാറുകളിൽ അവരുടെ താത്പര്യങ്ങൾ മാത്രമാണ് പരിഗണിച്ചതെന്നും സേനകളുടെ താത്പര്യം അവർ ശ്രദ്ധിച്ചിരുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. റിപ്പബ്ലിക്ക് ടി.വി.യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമർശം. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരമില്ലെന്നും, എൻ.ഡി.എ. മുന്നൂറിലേറെ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നും നരേന്ദ്രമോദി അവകാശപ്പെട്ടു. മോദി ആരാണെന്നത് സംബന്ധിച്ച് ജനങ്ങൾക്ക് നേരത്തെ സംശയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ സുരക്ഷയ്ക്കും പാവപ്പെട്ടവർക്കുമായി മോദി എന്തെല്ലാം ചെയ്തെന്ന് അവർക്കറിയാം. മോദിയുടെ പ്രവർത്തിയും കാഴ്ചപ്പാടും അവർക്കറിയാം. ഈ തിരഞ്ഞെടുപ്പിൽ 2014-നെക്കാൾ വലിയ വിജയം ബി.ജെ.പി. നേടും- മോദി വിശദീകരിച്ചു. കുടുംബവാഴ്ച ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും രൂക്ഷമായി വിമർശിച്ചു. ദാരിദ്ര്യം തുടച്ചുനീക്കുമെന്നാണ് ഒരു കുടുംബത്തിലെ നാല് തലമുറകളും ഈ രാജ്യത്തോട് സംസാരിച്ചതെന്നും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പറഞ്ഞതുതന്നെയാണ് ഇപ്പോൾ രാഹുൽഗാന്ധി ആവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷവും താൻ കർമ്മനിരതനായ പ്രധാനമന്ത്രിയായിരുന്നുവെന്നും ജനങ്ങൾക്കിടയിലാണ് താൻ പ്രവർത്തിച്ചെന്നും മോദി അവകാശപ്പെട്ടു. ജനങ്ങൾ എനിക്കൊരു ജോലി നൽകി. അതിനാൽ സ്വന്തംകാര്യത്തിനായി ജീവിക്കാൻ എനിക്ക് അവകാശമില്ല. ഞാൻ ഈ രാജ്യത്തിനായി ജീവിക്കും. ജനങ്ങൾ എത്രകാലം എനിക്കുസമയം നൽകുന്നുവോ അത്രയും ഞാൻ രാജ്യത്തിനായി ജീവിക്കും- മോദി വിശദീകരിച്ചു. Content Highlights:pm modi says nda will get more than 300 seats in 2019 loksabha election


from mathrubhumi.latestnews.rssfeed https://ift.tt/2V11MSM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages