എസ്.എസ്.എല്‍. സി പരീക്ഷ കഴിഞ്ഞയുടന്‍ പത്താം ക്ലാസുകാരി പതിനെട്ടുകാരന്‍ കാമുകനൊപ്പം മുങ്ങി, പോലീസെത്തിയപ്പോള്‍ കാമുകന്റെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടി, ഫോണിന്റെ സിം കാര്‍ഡ് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു, തെരഞ്ഞ് വശം കെട്ടു പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

എസ്.എസ്.എല്‍. സി പരീക്ഷ കഴിഞ്ഞയുടന്‍ പത്താം ക്ലാസുകാരി പതിനെട്ടുകാരന്‍ കാമുകനൊപ്പം മുങ്ങി, പോലീസെത്തിയപ്പോള്‍ കാമുകന്റെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടി, ഫോണിന്റെ സിം കാര്‍ഡ് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു, തെരഞ്ഞ് വശം കെട്ടു പോലീസ്

അടൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയുടെ അവസാന വിഷയവും എഴുതി കഴിഞ്ഞതിന് പിന്നാലെ പത്താം ക്ലാസുകാരി കാമുകനായ പതിനെട്ടുകാരനൊപ്പം നാടുവിട്ടു. കാമുകന്റെ വീട്ടില്‍ നിന്ന് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇറങ്ങി ഓടി.

രാത്രി വൈകിയും പെണ്‍കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ് മൂന്നു സ്‌റ്റേഷനില്‍ നിന്നുള്ള പോലീസുകാര്‍. കൂടല്‍ നെടുമണ്‍കാവ് സ്വദേശിയായ പെണ്‍കുട്ടി ഇന്നലെ വൈകിട്ടാണ് കടമ്പനാട് സ്വദേശിയായ കാമുകനൊപ്പം സ്ഥലം വിട്ടത്. പെണ്‍കുട്ടി പതിവ് സമയത്ത് വീട്ടില്‍ എത്താതെ വന്നതോടെ രക്ഷിതാക്കള്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് കാമുകന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്.

ഏനാത്ത് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് ഈ പ്രദേശം. അതു കൊണ്ടു തന്നെ ലോക്കല്‍ പോലീസിനെ കൂട്ടി രാത്രി ഏഴു മണിയോടെയാണ് ചെന്നത്. കാമുകന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ട് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ഇറങ്ങി ഓടിയത്. ഓട്ടത്തിനിടെ മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് ഊരി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനിടെ കനത്ത മഴയും ആരംഭിച്ചു. വൈദ്യുതിയും പോയി. ഓടിപ്പോയ പെണ്‍കുട്ടിയെ തെരഞ്ഞ് പോലീസ് വശം കെട്ടു. അടൂര്‍ സ്‌റ്റേഷനില്‍ നിന്നുള്ള പോലീസുകാരും തെരച്ചിലിന് ഒപ്പം കൂടിയിട്ടുണ്ട്. പ്ലസ് ടു തോറ്റ് പണിയൊന്നുമില്ലാതെ നടക്കുന്ന പതിനെട്ടുകാരനാണ് കാമുകന്‍. ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. കാമുകനെതിരേ പോക്‌സോ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.



from mangalam.com https://ift.tt/2OB06gE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages