ന്യൂഡൽഹി: ധോനിയുടെ അഭാവത്തിൽ ഇന്ത്യയ്ക്കായി വിക്കറ്റിനു പിന്നിൽ വരുത്തിയ പിഴവുകളുടെ പേരിൽ ഒരുപാട് വിമർശനങ്ങൾക്ക് ഇരയാകേണ്ടി വന്ന താരമാണ് യുവതാരം ഋഷഭ് പന്ത്. ഓസീസിനെതിരേ മൊഹാലിയിൽ നടന്ന ഏകദിനത്തിലായിരുന്നു പിഴവുകളുടെ പേരിൽ പന്തിനെതിരേ കടുത്ത വിമർശനങ്ങൾ ഉയർന്നത്. ഇപ്പോഴിതാ തന്നെ ധോനിയുമായി താരതമ്യം ചെയ്യരുതെന്ന് വ്യക്തമാക്കി പന്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അത്തരം താരതമ്യങ്ങളെ കുറിച്ചൊന്നും ഞാൻ കൂടുതൽ ആലോചിക്കുന്നില്ല. ഒരു കളിക്കാരനെന്ന നിലയിൽ എനിക്ക് അദ്ദേഹത്തിൽനിന്ന് പഠിക്കാനുണ്ട്. അദ്ദേഹം ഒരു ഇതിഹാസമാണ്, ആളുകൾ അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യുന്നതിൽ താത്പര്യമില്ല. എനിക്ക് അദ്ദേഹവുമായി നല്ല അടുപ്പമുണ്ട്. എന്റെ കളി എങ്ങനെ മെച്ചപ്പെടുത്തും എന്നതിനെ കുറിച്ച് അദ്ദേഹവുമായി ഒരുപാട് സംസാരിക്കാറുണ്ട് - പന്ത് പറഞ്ഞു. നേരത്തെ ഓസീസിനെതിരായ പരമ്പരയ്ക്കു പിന്നാലെ മുൻ ഇന്ത്യൻ താരം ബിഷൻ സിങ് ബേദി പന്തിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പന്ത് ഒരേ തെറ്റു തന്നെ ആവർത്തിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ ഇതിനു പിന്നാലെ താരത്തിന് പിന്തുണയുമായി മുൻ ഓസീസ് നായകനും പന്തിന്റെ ഐ.പി.എൽ ടീം ഡൽഹി ക്യാപ്പിറ്റലിന്റെ പരിശീലകനുമായ റിക്കി പോണ്ടിങ് രംഗത്തെത്തിയിരുന്നു. പന്ത് ധോനിക്ക് പകരക്കാരനാകാൻകെൽപ്പുള്ള താരമാണെന്നായിരുന്നു പോണ്ടിങ്ങിന്റെ വാക്കുകൾ. Content Highlights:don t compare legend ms dhoni with me rishabh pant
from mathrubhumi.latestnews.rssfeed https://ift.tt/2ULq0AB
via
IFTTT
No comments:
Post a Comment