ന്യൂഡൽഹി: ബിജെപി സിറ്റിങ് എംപി ശത്രുഘ്നൻ സിൻഹയെ ഒഴിവാക്കി പട്ന സാഹിബ് സീറ്റ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന് നൽകാൻ സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായും പങ്കെടുത്ത ബിജെപിയുടെ ദേശീയ തിരഞ്ഞെടുപ്പ് യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകും. പാർട്ടി നേതൃത്വവുമായി ശത്രുഘ്നൻ കുറേക്കാലമായി അകൽച്ചയിലാണ്. അടുത്ത കാലത്തായി പ്രതിപക്ഷനേതാക്കൾക്കൊപ്പം അദ്ദേഹം പ്രത്യക്ഷപ്പെടുകയും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ സന്ദർശിക്കുകയും ചെയ്യുകയുണ്ടായി. കേന്ദ്രസർക്കാരിനെതിരെ പശ്ചിമബംഗാളിൽ മമതാബാനർജി നേതൃത്വം നൽകിയ മെഗാറാലിയിൽ സിൻഹ പങ്കെടുക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പാർട്ടി നേതൃത്വത്തേയും പരസ്യമായി വിമർശിച്ചതിന് നേതൃത്വവുമായി ഭിന്നതയിലായ സിൻഹയ്ക്ക് പാർട്ടി സീറ്റ് നൽകാനിടയില്ലെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. കോൺഗ്രസ്-ആർജെഡി മഹാസഖ്യത്തിന്റെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയായി ശത്രുഘ്നൻ സിൻഹ പട്നസാഹിബിൽ മത്സരിക്കാൻ സാധ്യതയുണ്ട്. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി അടുത്തിടെ ലഖ്നൗവിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ശത്രുഘ്നൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. Content Highlights: BJP, Shatrughan Sinha,Ravi Shankar Prasad, Lok Sabha Election 2019
from mathrubhumi.latestnews.rssfeed https://ift.tt/2FhJVSg
via
IFTTT
No comments:
Post a Comment