മുംബൈ: ഏഴുവര്‍ഷങ്ങള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ആര്‍എസ്എസ് നേതാവ്. ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെതാണ് ഈ കമന്റ്. എഴുതി വച്ചോളു. അഞ്ചോ ഏഴോ വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ക്ക് കറാച്ചിയിലോ ലാഹോറിലോ റാവല്‍പിണ്ടിയിലോ സിയാല്‍കോട്ടിലോ വീട് വാങ്ങുകയോ വ്യാപാരസ്ഥാപനം തുടങ്ങുകയോ ചെയ്യാം. ഇന്ദ്രേഷ് പറഞ്ഞു. ഒരു വേദിയില്‍ വച്ചാണ് ഇത്തരത്തില്‍ പ്രസംഗിച്ചത്.
സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് പാക്കിസ്ഥാന്‍ ഉണ്ടായിരുന്നില്ല. 95ല്‍ ഹിന്ദുസ്ഥാന്റെ ഭാഗമായിരുന്നു അത്. 2025ന് ശേഷവും അത് ഹിന്ദുസ്ഥാന്റെ ഭാഗമാകും. അദ്ദേഹം പ്രസംഗിച്ചതായി ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
'ദേശദ്രോഹികള്‍ക്കെതിരേയും നടപടിയുണ്ടാവണം.അവര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരോ ജെന്‍യുക്കാരോ ആരോ ആവട്ടെ. അങ്ങനെയെങ്കില്‍ മറ്റൊരു നസറുദ്ദീനോ, ഹമാദ് അന്‍സാരിയോ, നവജ്യോത് സിദ്ദുവോ ഉണ്ടാവില്ല.'
from mangalam.com https://ift.tt/2HCFLWK
via IFTTT
No comments:
Post a Comment