തൊടുപുഴ: സീറ്റു തര്‍ക്കത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ( എം) ല്‍ ഉടലെടുത്ത ഭിന്നതയുടെ മഞ്ഞുരുകുന്നു. കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ ഞായറാഴ്ച രാവിലെ പി.ജെ. ജോസഫിനെ വീട്ടിലെത്തി കണ്ട് പിന്തുണ തേടിയതോടെയാണ് ആഴ്ചകളായി തുടരുന്ന ഭിന്നതയ്ക്ക് പരിസമാപ്തിയാകുന്നത്. പത്ത് മിനുട്ട് നീണ്ടു നിന്ന കൂടി കാഴ്ചയ്ക്ക് ശേഷം ചാഴിക്കാടന് വിജയാശംസകളും നേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്ന ഉറപ്പ് നല്‍കിയാണ് ജോസഫ് മടക്കിയയച്ചത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കം അവസാനിച്ചെന്നും പാര്‍ട്ടിയിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനായി പോരാടുമെന്നും ജോസഫ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
[IMG]
മോന്‍സ് ജോസഫ് എം.എല്‍.എയ്ക്ക് ഒപ്പമാണ് രാവിലെ തോമസ് ചാഴിക്കാടന്‍ പുറപ്പുഴയില്‍ പി.ജെ ജോസഫിന്റെ വീട്ടിലെത്തിയത്. 19, 20 തീയതികളിലായി ചാഴിക്കാടന്റെ പ്രചരണത്തിനായി എത്തുമെന്നും ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നതെന്നും പി.ജെ പറഞ്ഞു. കഴിഞ്ഞ കാര്യങ്ങളെല്ലാം കഴിഞ്ഞുവെന്നും ഇനി യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ഫ്രണ്ട് എം. സംസ്ഥാന ജന.സെക്രട്ടറി എം.മോനിച്ചന്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ജയ്‌സന്‍ ജോസഫ്, സാബു പീടിയേല്‍ക്കല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. നാളെ വൈകിട്ട് അഞ്ചിന് എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പി. ജെ ജോസഫ് പങ്കെടുക്കും.
from mangalam.com https://ift.tt/2HpVxos
via IFTTT
No comments:
Post a Comment