മുംബൈ: പൂര്‍വ വിദ്യാര്‍ത്ഥിനിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച അധ്യാപകന്‍. 35കാരിയുടെ പരാതിയില്‍ യോഗ അധ്യാപകനെ പോരീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് സംഭവം. പരാതിക്കാരിയായ യുവതി 2016 മുതല്‍ പ്രതിയുടെ അടുത്ത് നിന്നും യോഗ പരിശീലിച്ച് വരികയായിരുന്നു. കഠിനമായ നടുവ് വേദനയ്ക്ക് പരിഹാരമായാണ് ഇവര്‍ യോഗ പഠിക്കാനായി എത്തിയത്.
യോഗ ചെയ്യുന്നതിലൂടെ വേദന കുറഞ്ഞതോടെ സ്ത്രീ യോഗ സ്ഥിരമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും വേദന കൂടിയതോടെ ഇവര്‍ ഡോക്ടറെ സഹായിച്ചു. ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. എന്നാല്‍ യോഗ കൊണ്ട് എല്ലാ വേദനയും തീരുമെന്ന് ഉറപ്പ് നല്‍കിയ അധ്യാപകന്‍ തന്റെ വീട്ടിലെത്തി യുവതിയോട് യോഗ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
യോഗ അധ്യാപകന്‍ ക്രമേണ തന്റെ കാര്യത്തില്‍ അമിത താത്പര്യം കാണിക്കാന്‍ തുടങ്ങിയതായും വീട്ട് കാര്യങ്ങളിലടക്കം ഇടപെടാന്‍ തുടങ്ങുകയും ചെയ്തു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വന്ന് താമസിക്കണമെന്ന് പറയുകയും ചെയ്തു. ഇതോടെ യോഗയ്ക്ക് പോകുന്നത് യുവതി നിര്‍ത്തി. മറ്റൊരിടത്ത് യോഗ പരിശീലനം ആരംഭിക്കുകയും ചെയ്തു. ഇവിടെ യുവതിയോട് സംസാരിക്കാനെന്ന പേരിലെത്തിയ മുന്‍ പരിശീലകന്‍, ക്ലാസില്‍ കയറി ഇവരെ അധിക്ഷേപിക്കുകയും അനാവശ്യമായ തരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമത്തിന് കേസെടുത്ത പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
from mangalam.com https://ift.tt/2JjfD5H
via IFTTT
No comments:
Post a Comment