പനജി: അന്തരിച്ച ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർ പരീക്കറുടെമൃതദേഹം പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. പരീക്കറുടെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപിക്കാൻ ആയിരങ്ങളാണ് പനജിയിലേക്ക്ഒഴുകിയെത്തിയത്. പ്രധാനമന്ത്രിനരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവർ പരീക്കർക്ക് അന്തിമോപചാരം അർപ്പിച്ച. പനാജിയിലെ കലാ അക്കാദമിയിലെത്തിയാണ് പരീക്കർക്ക്മോദിഅന്ത്യോപചാരം അർപ്പിച്ചത്.പ്രതിരോധമന്ത്രി നിർമല സീതാരാമൻ, ടെക്സ്റ്റൈൽസ് വകുപ്പുമന്ത്രി സ്മൃതി ഇറാനി, ഗോവ ഗവർണർ മൃദുല സിൻഹ തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതു ദർശനത്തിനു ശേഷം പനജിയിലെ മിരാമർ ബീച്ചിൽ വൈകുന്നേരം അഞ്ചു മണിക്കാണ് പരീക്കറുടെ മൃതദേഹം സംസ്കരിച്ചത്. പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന് ഞായറാഴ്ച വൈകിട്ടാണ് പരീക്കർ അന്തരിച്ചത്. മകന്റെ വീട്ടിൽവെച്ചായിരുന്നു അറുപത്തിമൂന്നുകാരനായ അദ്ദേഹത്തിന്റെ മരണം. നാലുവട്ടം ഗോവ മുഖ്യമന്ത്രിയായിരുന്ന പരീക്കർ, പ്രതിരോധമന്ത്രിപദവും വഹിച്ചിട്ടുണ്ട്. Panaji: Visuals from the last rites ceremony of late Goa Chief Minister #ManoharParrikar. pic.twitter.com/LrdsXHmRuB — ANI (@ANI) March 18, 2019 Content Highlights:Manohar Parrikar cremated with military honours, Goa Chief minister
from mathrubhumi.latestnews.rssfeed https://ift.tt/2HsmPKU
via
IFTTT
No comments:
Post a Comment