: അവസാനനിമിഷം അട്ടിമറികളുണ്ടായില്ലെങ്കിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പത്തനംതിട്ടയിൽ സ്ഥാനാർഥിയാകും. ചൊവ്വാഴ്ച വൈകീട്ടോ ബുധനാഴ്ചയോ ചേരുന്ന ബി.ജെ.പി. പാർലമെൻററി ബോർഡ് കേരളത്തിലെ സ്ഥാനാർഥി പട്ടികയ്ക്ക് ഒൗദ്യോഗികാംഗീകാരം നൽകും. സ്ഥാനാർഥികളെ നിർണയിക്കാൻചേർന്ന പാർലമെന്റി ബോർഡ് യോഗത്തിൽ കേരളത്തിൽനിന്നുള്ള നേതാക്കളാരും ശ്രീധരൻപിള്ളയുടെ സ്ഥാനാർഥിത്വത്തെ എതിർത്തില്ല. ചൊവ്വാഴ്ച ബോർഡ് യോഗം ചേരുമ്പോഴും മറിച്ചൊരു നിലപാടുണ്ടാകില്ല. ദേശീയ അധ്യക്ഷൻ അമിത് ഷാ മറിച്ചൊരു അഭിപ്രായം പറഞ്ഞില്ലെങ്കിൽ ശ്രീധരൻപിള്ളതന്നെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാകും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പത്തനംതിട്ടയിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പത്തനംതിട്ടയിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന മറ്റൊരു പേര് കെ. സുരേന്ദ്രന്റെതാണ്. പാർട്ടി കേന്ദ്രനേതൃത്വം നടത്തിയ രഹസ്യസർവേയിൽ സുരേന്ദ്രനും ശ്രീധരൻപിള്ളയുമാണ് പത്തനംതിട്ടയിൽ മുമ്പിൽ നിന്നിരുന്നത്. പരമ്പരാഗത വോട്ടുകൾക്കപ്പുറം പുറത്തുനിന്ന് വോട്ട് സമാഹരിക്കാൻ ലിബറൽ പ്രതിച്ഛായയുള്ള ശ്രീധരൻപിള്ളയ്ക്ക് കഴിയുമെന്ന ചിന്തയാണ് അദ്ദേഹത്തിന് അനുകൂലമായ ഒരു ഘടകം. ക്രിസ്ത്യൻ ന്യൂനപക്ഷത്തിന് നിർണായകസ്വാധീനമുള്ള പത്തനംതിട്ടയിൽ ചില ക്രിസ്ത്യൻ സഭാ നേതൃത്വങ്ങളുമായി ശ്രീധരൻപിള്ളയ്ക്കുള്ള അടുത്ത ബന്ധം ഗുണകരമാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. വലിയതോതിൽ വോട്ട് സമാഹരിക്കാനായില്ലെങ്കിലും ന്യൂനപക്ഷ വോട്ടുകൾ ധ്രുവീകരിക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കേരളത്തിന്റെ ചുമതലയുള്ള നേതാവ് മുരളീധർ റാവു, സഹസംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, തിരഞ്ഞെടുപ്പ് ചുമതലയുള്ള സത്യകുമാർ, നിർമൽ സുരാന, പി.എസ്. ശ്രീധരൻപിള്ള, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, എം. ഗണേശൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാകും കേരളത്തിലെ സ്ഥാനാർഥിപട്ടിക പാർലമെന്ററി ബോർഡ് ചർച്ച ചെയ്യുക. ആന്ധ്രാപ്രദേശിലുള്ള വി. മുരളീധരൻ ചൊവ്വാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തേക്കില്ല. content highlights: p sreedharan pillai,pathanamthitta, BJP, NDA
from mathrubhumi.latestnews.rssfeed https://ift.tt/2CBEXOD
via
IFTTT
No comments:
Post a Comment