ആലപ്പുഴ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചൂലുമായി കേരളം തൂത്തുവാരാനിറങ്ങിയ ആം ആദ്മി പാർട്ടി എവിടെയാണ്? പ്രമുഖ പാർട്ടികളുടെ സ്ഥാനാർഥിനിർണയ ചർച്ചകൾ കൊഴുക്കുമ്പോൾ ചിലരെങ്കിലും ഇങ്ങനെ ചോദിക്കുന്നുണ്ട്. അവരോട് ഒറ്റ ഉത്തരമേ പറയാനുള്ളൂ... കേരളത്തിൽ ഇക്കുറി ആം ആദ്മി പാർട്ടി മത്സരത്തിനില്ല. ഡൽഹി, ഹരിയാണ, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിൽ മാത്രമേ പാർട്ടിക്ക് ഇക്കുറി സ്ഥാനാർഥികളുള്ളൂ. കേരളത്തിൽ ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളെ നോക്കിയായിരിക്കും പിന്തുണ നൽകുകയെന്ന് സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച ഇടങ്ങളിലെല്ലാം പ്രകടനം മോശമായതാണ് പിൻമാറ്റത്തിന് കാരണമായി പറയുന്നത്. കേരളത്തിൽ മത്സരിച്ച 15 മണ്ഡലങ്ങളിലും കൂടി ആം ആദ്മി പാർട്ടിക്ക് കിട്ടിയത് 2,56,662 വോട്ടുമാത്രമാണ്. ചിലയിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെക്കാൾ കുറവും. എറണാകുളത്ത് അനിതാ പ്രതാപ് നേടിയ 51,517 വോട്ടുകളായിരുന്നു കേരളത്തിൽ ആം ആദ്മിയുടെ മികച്ച പ്രകടനം. തൃശ്ശൂരിൽ മത്സരിച്ച എഴുത്തുകാരി സാറാജോസഫ് 44,638 വോട്ടുനേടി. ചാലക്കുടി, കോട്ടയം എന്നിവിടങ്ങളിലൊഴികെ മറ്റ് മണ്ഡലങ്ങളിൽ 15,000-ൽ താഴെയായിരുന്നു നേട്ടം. content highlights: AAP, Kerala,lok sabha election 2019
from mathrubhumi.latestnews.rssfeed https://ift.tt/2UEPkYB
via
IFTTT
No comments:
Post a Comment