പ്രസംഗം കേട്ടാൽ അതിർത്തിയിൽ മോദി പോയാണ് യുദ്ധം ചെയ്യുന്നതെന്നു തോന്നും - മന്ത്രി മണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

പ്രസംഗം കേട്ടാൽ അതിർത്തിയിൽ മോദി പോയാണ് യുദ്ധം ചെയ്യുന്നതെന്നു തോന്നും - മന്ത്രി മണി

നെടുങ്കണ്ടം: രാജ്യത്തിന്റെ സുരക്ഷയെ ഉയർത്തി വോട്ടുതേടുന്ന മോദിയുടെ പ്രസംഗം കേട്ടാൽ, അതിർത്തിയിൽ അദ്ദേഹം നേരിട്ടുപോയി യുദ്ധംചെയ്താണ് സമാധാനം നിലനിർത്തുന്നതെന്നു തോന്നുമെന്ന് മന്ത്രി എം.എം.മണി. ഇടുക്കിയിലെ എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി ജോയ്സ് ജോർജിന്റെ ഉടുമ്പൻചോല അസംബ്ലി നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഭിമാനമായ സൈനികർ അവരുടെ ജീവൻ കൊടുത്താണ് നമ്മുടെ അതിർത്തി കാക്കുന്നത്. അവർ പോരാടുന്നത് ഇന്ത്യയിലെ എല്ലാവർക്കുംവേണ്ടിയാണ്. ഭീകരവാദത്തെ അടിച്ചമർത്തുന്ന സൈനികർ ബി.ജെ.പി.ക്കും നരേന്ദ്രമോദിക്കുംവേണ്ടിയാണു പോരാടുന്നത് എന്നതരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി മണി പറഞ്ഞു. ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ മോദിയുടെ പാവയാണ്. മോദി ഇരിക്കാൻ പറഞ്ഞാൽ ഗവർണർ കിടക്കും. ഗുജറാത്ത് കലാപത്തിനു ഭംഗിയായി നേതൃത്വം നൽകിയതിന്റെ പരിഗണനയായാണ് മോദിയെ പ്രധാനമന്ത്രിയാക്കിയും അമിത് ഷായെ ബി.ജെ.പി. അഖിലേന്ത്യാ പ്രസിഡന്റാക്കിയും ആർ.എസ്.എസ്. ഉയർത്തിയത്-എം.എം.മണി പറഞ്ഞു. content highlights: MM Mani, Narendra Modi, CPIM, BJP


from mathrubhumi.latestnews.rssfeed https://ift.tt/2CBEYSH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages