കേരളവർമ കോളേജ് ഹോസ്റ്റൽ: പെൺകുട്ടികൾക്ക് തുല്യാവകാശം-കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

കേരളവർമ കോളേജ് ഹോസ്റ്റൽ: പെൺകുട്ടികൾക്ക് തുല്യാവകാശം-കോടതി

കൊച്ചി: തൃശ്ശൂർ കേരളവർമ കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് രാഷ്ട്രീയ പ്രവർത്തനത്തിനും സിനിമ കാണാനുമുള്ള നിയന്ത്രണ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ആൺകുട്ടിക്കുള്ള അതേ അവകാശം പെൺകുട്ടികൾക്കുമുണ്ട്; ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇത്തരം നിയന്ത്രണങ്ങളില്ലെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് ഓർമിപ്പിച്ചു. ഫസ്റ്റ് ഷോയ്ക്കും സെക്കൻഡ് ഷോയ്ക്കും പോകുന്നതിനുള്ള വിലക്ക് തുടങ്ങിയവ ചോദ്യംചെയ്ത് രണ്ട് വിദ്യാർഥിനികൾ സമർപ്പിച്ച ഹർജിയിലാണിത്. അതേസമയം, പെൺകുട്ടികൾ വൈകീട്ട് ഹോസ്റ്റലിൽ തിരികെയെത്താനുള്ള ന്യായമായ സമയക്രമം കോളേജ് മാനേജ്മെൻറിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. നിലവിൽ ആറരയെന്ന് നിശ്ചയിച്ചത് മാറ്റണമെന്ന ആവശ്യം ഹർജിക്കാർക്ക് പ്രിൻസിപ്പൽ മുമ്പാകെ ഉന്നയിക്കാം. രാഷ്ട്രീയ പ്രവർത്തനവും സിനിമ കാണലും സംബന്ധിച്ച രണ്ട് വ്യവസ്ഥകളാണ് കോടതി റദ്ദാക്കിയത്. ഹർജിക്കാർ ചോദ്യംചെയ്ത മറ്റു രണ്ട് വ്യവസ്ഥകളിൽ കോടതി ഇടപെട്ടില്ല. കോടതിയുടെ നിഗമനം * ഹോസ്റ്റൽ വിദ്യാർഥിനികൾ രാഷ്ട്രീയ യോഗം, പ്രകടനം, പ്രചാരണം തുടങ്ങിയവയിൽ പങ്കെടുക്കരുതെന്ന വ്യവസ്ഥ ഹോസ്റ്റലിലെ അച്ചടക്കത്തെ ബാധിക്കുന്നതല്ല. അതിനാൽ മാനേജ്മെന്റിന്റെ അവകാശവുമായി ബന്ധപ്പെട്ടതുമല്ല. അത് വിദ്യാർഥിനികളുടെ മൗലികാവകാശം ലംഘിക്കുന്നതായതിനാൽ റദ്ദാക്കുന്നു. * വാർഡൻ സമ്മതിക്കുന്ന ദിവസമേ സിനിമയ്ക്കു പോകാവൂ, ഫസ്റ്റ് ഷോ, സെക്കൻഡ് ഷോ എന്നിവയ്ക്ക് പോകരുത് എന്നീ നിയന്ത്രണങ്ങൾ വനിതാ ഹോസ്റ്റലിൽ മാത്രമാണുള്ളത്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇല്ല. മാനേജ്മെൻറിന്റെ സദാചാര ധാരണ വിദ്യാർഥിനികളിൽ അടിച്ചേല്പിക്കാനുള്ള ശ്രമമാണത്. അത് ഹോസ്റ്റലിലെ പ്രവർത്തനവുമായി ബന്ധപ്പെട്ടതല്ല. * ഹോസ്റ്റലിൽ തിരിച്ചെത്താൻ ന്യായമായ സമയം നിശ്ചയിക്കാൻ തടസ്സമില്ല. ഹോസ്റ്റലിലെ അച്ചടക്കത്തിനു വേണ്ടിയാണത്. വൈകിയെത്തുന്നത് ഹോസ്റ്റലിലെ അച്ചടക്കത്തെ ബാധിക്കുന്ന അവസ്ഥ ഉണ്ടാകരുത്. * കോളേജിെല അധ്യയന സമയത്ത് ഹോസ്റ്റലിലിരിക്കാൻ വാർഡന്റെ അനുമതി വേണമെന്ന വ്യവസ്ഥയിൽ തെറ്റില്ല. * കോളേജിൽ പ്രശ്നമുണ്ടാക്കൽ, ക്ലാസിൽ ഹാജരാകാതിരിക്കൽ, പഠനത്തിൽ ശ്രദ്ധിക്കാതിരിക്കൽ തുടങ്ങിയവ കണ്ടെത്തിയാൽ ഹോസ്റ്റലിൽനിന്ന് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള വ്യവസ്ഥയിലും തെറ്റില്ല. * ഹോസ്റ്റലിലെ നിയന്ത്രണങ്ങൾ മാതാപിതാക്കൾ സമ്മതിച്ച് ഒപ്പിട്ടതാണെന്ന മാനേജ്മെന്റിന്റെ വാദം സ്വീകാര്യമല്ല. വിദ്യാർഥിനികൾ പ്രായപൂർത്തിയായവരാണ്. മാതാപിതാക്കൾ അംഗീകരിച്ചതായാൽപ്പോലും അത് വിദ്യാർഥിനികളുടെ മൗലികാവകാശത്തെ ബാധിക്കുന്നതാകരുത്. content highlights: kerala high court,kerala varma college,verdict


from mathrubhumi.latestnews.rssfeed https://ift.tt/2UIPsXd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages