റായ്പുർ: ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ മാവോവാദികൾ നടത്തിയ ആക്രമണത്തിൽ സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. അഞ്ച് ജവാന്മാർക്ക് പരിക്കേറ്റു. പോലീസിനൊപ്പം റോഡ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ജവാന്മാർക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. മാവോവാദികൾ ആദ്യം സ്ഫോടനം നടത്തുകയും പിന്നീട് ജവാന്മാർക്കുനേരെ വെടിവെപ്പ് നടത്തുകയും ചെയ്തു. അരൺപൂരിലെ സിആർപിഎഫ് പോസ്റ്റിന് സമീപത്തുവച്ച് വൈകീട്ട് 4.30 ഓടെയാണ് മാവോവാദി ആക്രമണം നടന്നത്. സി.ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിളാണ് വീരമൃത്യു വരിച്ചതെന്ന് അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു. വെടിവെപ്പ് ഉണ്ടായതിനെത്തുടർന്ന് ജവാന്മാർ ശക്തമായി തിരിച്ചടിച്ചു. പരിക്കേറ്റ ജവാന്മാരെ ഹോലിക്കോപ്റ്റർ ഉപയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മാവോവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷാ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. Content Highlights:Maoist attack in Chattisgarh, CRPF jawan martyred
from mathrubhumi.latestnews.rssfeed https://ift.tt/2W7oKrC
via
IFTTT
No comments:
Post a Comment