: വോട്ടർമാരുടെ ശരാശരി പ്രായം കണക്കാക്കിയാൽ വയസ്സന്മാരാണ് നമ്മുടെ പാർലമെന്റംഗങ്ങൾ. പ്രായവ്യത്യാസം ഓരോ തവണയും കൂടിക്കൂടി വരികയുമാണ്. ഇപ്പോൾ ഇന്ത്യയിലെ വോട്ടർമാരിൽ 60 ശതമാനവും 18-നും 40-നും ഇടയിലുള്ളവരാണ്. എന്നാൽ, എം.പി.മാരിൽ 25-നും 40-നും ഇടയിൽ പ്രായമുള്ളവർ 15 ശതമാനം മാത്രം. മണ്ഡലം കുത്തകയാക്കി മത്സരിച്ചവർ തന്നെ വീണ്ടും വീണ്ടും മത്സരിക്കുന്നതും വിജയിച്ച് വരുന്നതുമാണ് 'സഭയുടെ പ്രായം' കൂട്ടുന്നത്. വിദ്യാർഥിനേതാക്കളായും യുവജനനേതാക്കളായും വിജയിച്ചു തുടങ്ങിയ പലരും വാർധക്യത്തിലും മണ്ഡലം വിട്ടൊഴിയാറില്ല. വീണ്ടും മത്സരിക്കുന്നവരുടെ കണക്കുകളിലും കൗതുകമുണ്ട്. നിലവിലുള്ള ജനപ്രതിനിധികൾ വീണ്ടും വിജയിച്ചുവരുന്നതിന്റെ ശരാശരി 50 ശതമാനമാണ്. എന്നാൽ, ഒരു പാർട്ടി വിജയിച്ച് നിൽക്കുന്ന സീറ്റിൽ പുതിയ സ്ഥാനാർഥി വരുന്പോഴുള്ള വിജയ ശതമാനം പക്ഷേ, 40 മാത്രമേ ഉള്ളൂ. Content highlights: Majority Voters are young but MPs are aged
from mathrubhumi.latestnews.rssfeed https://ift.tt/2Y5mSS8
via
IFTTT
No comments:
Post a Comment