ന്യൂഡൽഹി: സംഘപരിവാർ വിമർശനങ്ങളിലൂടെയും രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെയും ശ്രദ്ധേയനായ യൂട്യൂബർ ധ്രുവ് റാഠീയുടെ പേജിന് ഏർപ്പെടുത്തിയ വിലക്ക് ഫെയ്സ്ബുക്ക് പിൻവലിച്ചു. 30 ദിവസത്തേക്ക് ഏർപ്പെടുത്തിയ വിലക്ക് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫെയ്സ്ബുക്ക് പിൻവലിക്കുകയായിരുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിന് 30 ദിവസത്തെ വിലക്കേർപ്പെടുത്തിയതായി ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് ധ്രുവ് അറിയിച്ചത്. തിര്ഞ്ഞെടുപ്പിന് 30 ദിവസം മുമ്പാണ് ഇങ്ങനെ ഒരു നീക്കം എന്നതും ബിജെപിയുടെ പ്രൊപ്പഗണ്ട പേജുകളോടും മോദിയുടെ ഔദ്യോഗിക പേജിനോടും കിടപിടിക്കും വിധം എൻഗേജ്മെന്റ് റേറ്റുള്ള തന്റെ പേജിനെതിരെ ഈ നീക്കം എന്നതും എന്തൊരു യാദൃശ്ചികതയാണെന്നും ധ്രുവ് ട്വീറ്റ് ചെയ്തു. Today, @Facebook banned my account for 30 days. What a coincidence that elections are 30 days away also and what a coincidence that my engagement rates are one of the biggest in India, competing with BJP's top propganda pages, including Modi's official page. pic.twitter.com/aVECxhT4NE — Dhruv Rathee (@dhruv_rathee) March 17, 2019 അഡോൾഫ് ഹിറ്റ്ലറുടെ ജീവചരിത്രത്തിൽ നിന്നുള്ള ഭാഗങ്ങൾ ധ്രുവ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. ചുവന്ന വരയിൽ അടയാളപ്പെടുത്തിയ ഭാഗങ്ങൾ വായിക്കൂ എന്ന് പറഞ്ഞാണ് പോസ്റ്റ് പങ്കുവെച്ചത്. ഈ പോസ്റ്റിന്റെ പേരിലാണ് ഫെയ്സ്ബുക്ക് ധ്രുവിന്റെ പേജിന് വിലക്കേർപ്പെടുത്തിയത്. പോസ്റ്റ് ഫെയ്സ്ബുക്കിന്റെ നയങ്ങൾക്കെതിരാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ ആക്ഷേപകരമായ ഒരു വാക്കുപോലും ഫെയ്സ്ബുക്ക് പോസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നും ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ നൽകിയ വിവരങ്ങൾ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും അത് എങ്ങനെയാണ് ഫെയ്സ്ബുക്ക് നയങ്ങൾക്ക് എതിരാവുകയെന്നും ധ്രുവ് ട്വിറ്ററിൽ ചോദിച്ചു. എന്നാൽ 30 ദിവസത്തേക്ക് ഏർപ്പെടുത്തിയ വിലക്ക് മണിക്കൂറുകൾക്കുള്ളിൽ പിൻവലിക്കപ്പെട്ടു. ഒപ്പം ഫെയ്സ്ബുക്ക് ക്ഷമാപണം നടത്തുകയും ചെയ്തു. തെറ്റിദ്ധാരണമൂലമാണ് അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടതെന്നും അക്കൗണ്ടിന്റെ വിലക്ക് നീക്കം ചെയ്തിട്ടുണ്ടെന്നും ഫെയ്സ്ബുക്ക് സന്ദേശത്തിൽ പറഞ്ഞു. തൊട്ടുപിന്നാലെ തന്നെ പേജ് തിരികെ വന്നതായി ധ്രുവ് ഫെയ്സ്ബുക്ക് വഴി അറിയിച്ചു. ധ്രുവ് റാഠി (Dhruv Rathee) എന്ന സ്വന്തം പേരിൽ തന്നെയാണ് ധ്രുവിന്റെ യൂട്യൂബ് ചാനൽ. സംഘപരിവാർ രാഷ്ട്രീയത്തേയും, എൻഡിഎ സർക്കാർ നിലപാടുകളെയും നിശിതമായി വിമർശിക്കുന്ന ധ്രുവ് മറ്റ് രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളും തന്റെ ചാനൽ വീഡിയോകളിൽ കൈകാര്യം ചെയ്യുന്നുണ്ട്. Content Highlights:dhruv rathee facebook page banned for 30 days but returned within hours
from mathrubhumi.latestnews.rssfeed https://ift.tt/2UJ615s
via
IFTTT
No comments:
Post a Comment