കോഴിക്കോട്: കേരളത്തിൽ കോൺഗ്രസ്സ് മാർക്സിസ്റ്റ് സഖ്യമാണെന്ന് ബിജെപി. വടകരയിൽ ദുർബ്ബലനായ പ്രവീൺ കുമാറിനെ സ്ഥാനാർഥിയാക്കി ജയരാജനെയും ശശി തരൂരിനെയും ജയിപ്പിക്കുക എന്ന പുതിയ കോ-മ തന്ത്രത്തിന് അണിയറയിൽ ധാരണയായതായി ബിജെപി ആരോപിച്ചു. കുമ്മനത്തെ തോൽപ്പിക്കുക എന്നത് കോൺഗ്രസ്സ്-സി.പി.എം അജണ്ടയാണ്. ഏറ്റവും ഒടുവിലെ ചാനൽസർവ്വേയിലും കുമ്മനത്തിന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. വടകരയിൽ ഏത് വിധേനെയും ജയരാജനെ വിജയിപ്പിക്കുക എന്നത് സി പി എമ്മിന്റെ അഭിമാന പ്രശ്നമാണ്. എന്തുകൊണ്ട് കോൺഗ്രസ്സിലെ പ്രമുഖർ ജയരാജനെതിരെ മത്സരിക്കുന്നില്ല? കോൺഗ്രസ്സിലെ രക്തസാക്ഷികളോട് കോൺഗ്രസ്സ് ചെയ്യുന നന്ദികേടാണ് ഇത്. കെ.കെ രമയ്ക്ക്പിന്തുണ കൊടുക്കാതിരുന്നതും ഇതുകൊണ്ടാണെന്നും ബിജെപി പ്രസ്താവനയിൽ ആരോപിച്ചു. Content Highlights:bjp, allegation against congress and cpm, Lok Sabha Election 2019
from mathrubhumi.latestnews.rssfeed https://ift.tt/2umlPj7
via
IFTTT
No comments:
Post a Comment