കലബുറഗി (കർണാടക): പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഞാനും കാവൽക്കാരൻ പ്രചാരണത്തെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. റഫാൽ ഇടപാടിൽ പിടിക്കപ്പെട്ടതോടെ എല്ലാവരേയും കാവൽക്കാരാക്കി മാറ്റാനാണ് മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കാവൽക്കാരൻ പിടിക്കപ്പെട്ടു. അതോടെ രാജ്യം മുഴുവൻ കാവൽക്കാരാണെന്ന് കാവൽക്കാരൻതന്നെ പറയുന്നു. പിടിക്കപ്പെടുന്നതിന് മുമ്പ് രാജ്യം മുഴുവൻ കാവൽക്കാർ ആയിരുന്നില്ലെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി മോദിയും ബിജെപി നേതാക്കളും ഞാനും കാവൽക്കാരൻ എന്ന പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് രൂക്ഷ വിമർശവുമായി രാഹുൽഗാന്ധി രംഗത്തെത്തിയത്. ബിജെപി അധ്യക്ഷൻ അമിത് ഷാ അടക്കമുള്ളവർ ട്വിറ്റർ പ്രൊഫൈലിലെ പേരിനുമുന്നിൽ ചൗക്കിദാർ എന്ന് ചേർത്തിരുന്നു. ഇതിനെതിരെയാണ് രാഹുലിന്റെ വിമർശം. കാവൽക്കാരൻ കള്ളനാണെന്ന് രാജ്യത്തിന് മുഴുവൻ അറിയാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മണ്ഡലത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം ആരോപിച്ചു. മോദി ആരുടെ കാവൽക്കാരനാണ്. അനിൽ അംബാനിയുടെയോ, മെഹുൽ ചോക്സിയുടെയോ, നീരവ് മോദിയുടേയോ, ലളിത് മോദിയുടേയോ, വിജയ് മല്യയുടേയോ ? - രാഹുൽ ചോദിച്ചു. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിക്കാനിടയായ ഭീകരാക്രമണം നടന്നതിന് തൊട്ടുപിന്നാലെ രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കാവൽക്കാരൻ അദാനിക്ക് കൈമാറിയെന്നും രാഹുൽ ആരോപിച്ചു. Content Highlights:Rahul Gandhi, PMNarendra Modi, chowkidar
from mathrubhumi.latestnews.rssfeed https://ift.tt/2FaTSzD
via
IFTTT
No comments:
Post a Comment