ടൈറ്റാനിക് അപകടത്തെ ഓര്‍മിപ്പിച്ച്‌ വൈകിങ് സ്‌കൈ; ഒടുവില്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

ടൈറ്റാനിക് അപകടത്തെ ഓര്‍മിപ്പിച്ച്‌ വൈകിങ് സ്‌കൈ; ഒടുവില്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍

ഓസ്ലോ (നോർവേ): വർഷങ്ങൾക്ക് മുമ്പ് മഞ്ഞുമലയിൽ ഇടിച്ച് തകർന്ന ടൈറ്റാനിക് കപ്പൽ ദുരന്തത്തിന് സമാനമായ അപകടത്തിൽ നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെട്ട് ദി വൈക്കിങ് സ്കൈ ആഡംബര കപ്പൽ. നേർവെയുടെ വടക്കൻ നഗരമായ ട്രോംസോയിൽനിന്ന് സ്റ്റാവഞ്ചറിലേക്കുള്ള യാത്രയ്ക്കിടെയാണ് എൻജിൻ പ്രവർത്തനം നിലച്ച് കപ്പൽ അപകടത്തിൽപ്പെട്ടത്. നാല് ദിവസത്തെ യാത്ര ലക്ഷ്യമിട്ട് 1373 പേരെയും (അതിഥികൾ, കപ്പൽ ജീവനക്കാർ) വഹിച്ച് മാർച്ച് 21-ന് രാവിലെയാണ് വൈക്കിങ് സ്കൈ കപ്പൽ യാത്ര പുറപ്പെട്ടത്. Photo Courtesy;SVEIN OVE EKORNESVAAG/AFP/Getty Images എല്ലാം മറന്ന് ആർത്തുല്ലസിച്ച് രണ്ട് ദിനരാത്രങ്ങൾ കഴിഞ്ഞെങ്കിലും മൂന്നാം ദിനം യാത്രക്കാർ മരണം മുന്നിൽ കണ്ട നിമിഷങ്ങൾ. ഹസ്റ്റാഡ്വിക് തീരത്തിനരികെ നാല് എൻജിനും പ്രവർത്തനം നിലച്ച് കപ്പൽ നിശ്ചലമാവുകയും ശക്തമായ കാറ്റിലും തിരമാലയിലും കടൽ പ്രക്ഷുബ്ദ്ധമാകുകയും ചെയ്തതോടെ ഏത് സമയവും കപ്പൽ തകരുമെന്ന സാഹചര്യം. നേർവെ തീരത്തുനിന്ന് രണ്ട് കിലോമീറ്റർ അകലെ വലിയ പാറക്കെട്ടും ചെറു തുരുത്തുകളും നിറഞ്ഞഅപകടകരമായ കപ്പൽച്ചാലായി അറിയപ്പെടുന്ന മേഖല കൂടിയായിരുന്നു ഇത്. നിയന്ത്രണം നഷ്ടപ്പെട്ട് കൂറ്റൻ തിരമാലകളിൽ കപ്പൽ ഒഴുകി നടന്നതോടെ മേൽക്കൂര തകർന്നുവീണും ഭിത്തിയിലും മറ്റും ഇടിച്ച് 19 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. Still waiting for evacuation. #VikingSky #Mayday pic.twitter.com/6EvcAjf5D2 — Alexus Sheppard 🏳️🌈 (@alexus309) March 23, 2019 കടൽപ്രക്ഷുബ്ദ്ധമായതിനാൽ ലൈഫ് ബോട്ട് വഴിയുള്ള രക്ഷാപ്രവർത്തനവും നാവികർക്ക് ദുഷ്കരമായി. തങ്ങളുടെ ഒറ്റക്കുള്ള പരിശ്രമത്തിൽ ഇനി ഒരുതരത്തിലും രക്ഷപ്പെടാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ക്യാപ്റ്റൻ കരയിലേക്ക് അപകടം സന്ദേശം അയച്ചു. യാത്രക്കാരിൽ നിരവധി പേർ ഭീതിജനകമായ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചതോടെ വലിയ ആൾനാശം മുന്നിൽകണ്ട് രക്ഷാപ്രവർത്തനത്തിനായി അധികൃതർ വേഗത്തിൽ നടപടികൾ കൈകൊള്ളുകയും ചെയ്തു. അഞ്ച് ഹെലികോപ്റ്റർ വഴിയായിരുന്നു ആദ്യ രക്ഷാപ്രവർത്തനം. ഏറെ സമയമെടുത്തെങ്കിലും ഏകദേശം 480 ഓളം യാത്രക്കാരെ ഇതുവഴി കരയ്ക്കെത്തിച്ചു. മൂന്ന് എൻജിനുകൾ ഭാഗികമായി പ്രവർത്തിച്ചതോടെ കപ്പലിനെ ടഗ് ബോട്ടുകളിൽ കെട്ടിവലിച്ച് ഇന്നലെ രാത്രിയോടെ ഏറ്റവും അടുത്ത മോൾഡെ തുറമുഖത്തെത്തിക്കുകയും ചെയ്തു. #vikingsky emergency pic.twitter.com/9bxdRpB2zV — David Hernandez (@oxman78) March 23, 2019 പരിക്കേറ്റ 19 പേരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ പരിക്ക്ഗുരുതരമല്ലെന്നാണ് വിവരം. ബാക്കിയുള്ള യാത്രക്കാരും കപ്പൽ ജീവനക്കാരും പൂർണമായും സുരക്ഷിതരാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 27-ന് ആരംഭിക്കേണ്ടിയിരുന്ന സ്കാൻഡിവാനിയ, കിയൽ കനാൽ കപ്പൽ യാത്രകൾ കമ്പനി മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്. യാത്രക്കാർ,അപകട ദൃശ്യങ്ങൾ- കൂറ്റൻതിരമാലകൾക്കിടയിൽ മരണത്തെ മുന്നിൽ കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ 1373 യാത്രക്കാരിൽ ഭൂരിഭാഗം പേരും അമേരിക്ക, ബ്രിട്ടീഷ് പൗരൻമാരാണ്. ആസ്ട്രേലിയ അടക്കം മറ്റു 14 രാജ്യക്കാരുംവൈക്കിങ് സ്കൈയിലുണ്ടായിരുന്നു.ട്വിറ്ററും ഫേസ്ബുക്കും വഴി യാത്രക്കാർ കപ്പലിനുള്ളിലെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചതോടെയാണ് അപകടത്തിന്റെ ഭീതിജനകമായ മുഖം ലോകം അറിയുന്നത്. ഒഴുകി നടക്കുന്ന ഫർണിച്ചർ, അടർന്നു വീഴുന്ന മേൽക്കൂര, വെള്ളം കയറിയ മുറികൾ, കപ്പലിന് പുറത്ത് ഉയർന്നുപൊങ്ങുന്ന കൂറ്റൻ തിരമാല, ബാലൻസ് നഷ്ടപ്പെട്ട് വീഴുന്ന യാത്രക്കാർ എന്നിവയെല്ലാം ഈ വീഡിയോകളിലൂടെ പുറംലോകം കണ്ടു.മുൻ സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഗ്രേം സ്മിത്തിന്റെ മാതാപിതാക്കളും കപ്പലിലെ യാത്രക്കാരായിരുന്നു. ഇവർ സുരക്ഷിതരായി തിരിച്ചെത്തിയെന്നും രക്ഷാപ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതായും സ്മിത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. അത്യാഡംബരം നിറഞ്ഞ വൈകിങ് സ്കൈ - വൈകിങ് ഓഷ്യൻ ക്രൂയിസിന്റെ ഉടമസ്ഥതയിലുള്ളതാണ് വൈക്കിങ് സ്കൈ കപ്പൽ. ചെറു കപ്പൽ കാറ്റഗറിയിൽപ്പെടുന്ന വൈക്കിങ് സ്കൈ 2017-ലാണ് നിർമിച്ചത്. 10 നിലകളിലായി 745 ഫീറ്റ് നീളവും 95 ഫീറ്റ് വീതിയുമാണ് കപ്പലിനുള്ളത്. 930 അതിഥികളെ ഉൾക്കൊള്ളാവുന്ന കപ്പലിൽ 465 മുറികളും എട്ട് ഭക്ഷണശാലയുമുണ്ട്. നീന്തൽകുളം, സലൂൺ, ജിം, സ്പാ, യോഗാ സെന്റർ, ബാർ, തീയേറ്ററുകൾ, മെഡിക്കൽ സെന്റർ, വിവിധ ഷോപ്പുകൾ തുടങ്ങിയ നിരവധി സൗകര്യങ്ങളും ഈ ആഡംബര കപ്പലിലുണ്ടായിരുന്നു. Content Highlights;Viking Cruise Ship Reaches Port Safely After Daring Rescues At Sea


from mathrubhumi.latestnews.rssfeed https://ift.tt/2Tvuvh9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages