ഹൈദരാബാദ്: അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ട സ്വന്തം വെബ്സൈറ്റിന് വേണ്ടി ഭാരതീയ ജനതാപാർട്ടി കടപ്പാട് വെയ്ക്കാതെ വെബ് ഡിസൈൻ ഉപയോഗിച്ചുവെന്ന പരാതിയുമായി ആന്ധ്രാപ്രദേശിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ്. ഹാക്ക് ചെയ്യപ്പെട്ട് രണ്ടാഴ്ചകൾക്ക് ശേഷം വെള്ളിയാഴ്ചയാണ് ബിജെപിയുടെ വെബ്സൈറ്റ് മെയ്ന്റനൻസ് മോഡിൽ നിന്നും മാറി തിരികെയെത്തിയത്.വെബ്സൈറ്റിൽ ഒരു പേജ് മാത്രമാണ് വെബ്സൈറ്റിലുള്ളത്. തിരിച്ചെത്തിയ വെബ്സൈറ്റിൽ തങ്ങൾ ഡിസൈൻ ചെയ്ത വെബ് ടെംപ്ലേറ്റ് ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് നെല്ലൂരിൽ പ്രവർത്തിക്കുന്ന ഡബ്ല്യൂ 3 ലേ ഔട്ട് എന്ന സ്റ്റാർട്ട് അപ്പ് കമ്പനി പറയുന്നു. ഡബ്ല്യൂ 3 ലേ ഔട്ട് ഡിസൈൻ ചെയ്ത പീക്ക് എന്ന പേരിലുള്ള ലാൻഡിങ് പേജ് ബൂട്ട്സ്ട്രാപ്പ് റെസ്പോൺസീവ് വെബ് ടെംപ്ലേറ്റ് ആണ് ബിജെപി വെബ്സൈറ്റിൽ ഉപയോഗിച്ചത്. ഡിസൈൻ സൗജന്യമായി ഉപയോഗിക്കാൻ വേണ്ടി നിർമിച്ചതാണ്. എന്നാൽ പേജിന്റെ അവസാനം ടെംപ്ലേറ്റ് ഡിസൈൻ ചെയ്ത ഡബ്ല്യൂ 3 ലേ ഔട്ടിന്റെ വിവരങ്ങൾ ഉൾപ്പെടുന്ന ഒരു ബാക്ക് ലിങ്ക് നൽകിയിരുന്നു. എന്നാൽ ഈ ലിങ്ക് നീക്കം ചെയ്താണ് ബിജെപി ടെംപ്ലേറ്റ് ഉപയോഗിച്ചത്. ഈ പ്രശ്നം ഡബ്ല്യൂ 3 ലേ ഔട്ട് ട്വിറ്റർ വഴി ബിജെപിയെ അറിയിച്ചിട്ടുണ്ട്. designed by w3layouts എന്നത് നീക്കം ചെയ്യുന്നതിന് മുമ്പ് https://ift.tt/2TuANxl എന്ന ലിങ്കിലെ നിബന്ധനകൾ വായിക്കാൻ വെബ്സൈറ്റ് ടീമിനെ നിർദേശിക്കു എന്നും ഐടി ടീമിന്റെ ഇമെയിൽ അഡ്രസ് നൽകണമെന്നും ഡബ്ല്യൂ 3 ലേ ഔട്ട് ട്വീറ്റിൽ ആവശ്യപ്പെട്ടു. വെബ്സൈറ്റിൽ ഇപ്പോഴും ഉപയോഗിച്ചിരിക്കുന്നത് തങ്ങളുടെ വെബ് പേജാണെന്നും അവർ പറയുന്നു. ഡബ്ല്യൂ 3 ലേ ഔട്ടിന്റെ വെബ്പേജ് ബിജെപി കടപ്പാട് വെയ്ക്കാതെ അതിന്റെ വെബ്സൈറ്റിൽ ഉപയോഗിച്ചുവെന്ന് സൈബർ സുരക്ഷാ ഗവേഷകനായ എല്ലിയോട്ട് അൽഡേഴ്സനും ട്വീറ്റ് ചെയ്തു. അതേസമയം ഈ ആരോപണങ്ങളോട് ബിജെപി പ്രതികരിച്ചിട്ടില്ല. Source: IANS Content Highlights:Andhra start-up accuses BJP of stealing web template
from mathrubhumi.latestnews.rssfeed https://ift.tt/2YjZrVe
via
IFTTT
No comments:
Post a Comment